കൊച്ചിയിൽ നിന്നുള്ള മാലിന്യം അരൂരിന് തലവേദനയാകുന്നു
text_fieldsഅരൂർ: എറണാകുളം നഗരത്തിൽ നിന്നെത്തുന്ന മാലിന്യം അരൂരിലെ തെരുവോരങ്ങളിൽ നിക്ഷേപിക്കുന്നത് പതിവാകുന്നു. ആവർത്തിക്കുന്ന മാലിന്യനിക്ഷേപം അരൂർ ഗ്രാമപഞ്ചായത്ത് അധികാരികൾക്ക് തലവേദനയാകുന്നു. അരൂർ ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിൽ ഇലഞ്ഞിത്തറ - പറത്തറ റോഡിൽ കഴിഞ്ഞദിവസം നിക്ഷേപിച്ച മാലിന്യം, നിക്ഷേപിച്ചവരെ കൊണ്ട് തന്നെ പഞ്ചായത്ത് ഭരണ സമിതി തിരികെ എടുപ്പിക്കുകയും, പിഴ അടപ്പിക്കുകയും ചെയ്തു.
അരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാഖി ആന്റണി, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബി.കെ ഉദയകുമാർ , വാർഡ് മെമ്പർമാരായ വി .കെ മനോഹരൻ ,ഉഷ അഗസ്റ്റിൻ, സിനി മനോഹരൻ എന്നിവർ സ്ഥലത്തെത്തുകയും അവരുടെ നേതൃത്വത്തിൽ മാലിന്യം പരിശോധിക്കുകയും അതിൽ നിന്നും ലഭിച്ച അഡ്രസ്സ് പ്രകാരം എറണാകുളം അറ്റ്ലാന്റീസിനു സമീപമുള്ള ലീ പാരഡൈസ് എന്ന കാർ സർവ്വീസ്‌സെന്റർ ഉടമക്കെതിരെ അരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും തുടർന്ന് സ്ഥാപന ഉടമയെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയതിനു ശേഷമാണ് മാലിന്യം തിരികെ എടുപ്പിച്ചതും തുടർന്ന് പഞ്ചായത്തിൽ പിഴ അടപ്പിക്കുകയും ചെയ്തത്.
കുറച്ചുനാൾ മുമ്പ് അരൂർ പഴയ പോലീസ് സ്റ്റേഷൻ നിന്നിരുന്ന സ്ഥലം അരൂർ ഗ്രാമപഞ്ചായത്ത് അധികാരികൾ മാലിന്യങ്ങൾ നീക്കം ചെയ്തു ശുചീകരിച്ചിരുന്നു. ഇവിടെ മാലിന്യനിക്ഷേപം ചെയ്ത ഇടക്കൊച്ചി നിവാസികളെയും ഇതുപോലെ തിരിച്ചറിയുകയും യും പിഴ അടപ്പിക്കുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. നഗരാതിർത്തിസമീപമുള്ള ഗ്രാമപ്രദേശമാണ് അരൂർ, നഗരത്തിൽ ഉള്ളവർ രാത്രികാലങ്ങളിൽ ഇവിടെ മാലിന്യനിക്ഷേപം നടത്തുന്നത് വർഷങ്ങളായി പതിവാണ്. ആശുപത്രി മാലിന്യങ്ങൾ ഉൾപ്പെടെ പാതയോരങ്ങളിൽ തള്ളുന്നത് വർഷങ്ങൾക്കു മുൻപ് മുതൽ പതിവാക്കിയിരുന്നു.
ഈയിടെ മാത്രമാണ് അരൂരിലെ പഞ്ചായത്ത് അധികാരികൾ വഴിയോരങ്ങളിലെ മാലിന്യ നിക്ഷേപത്തെ തടയാൻ ജാഗരൂകരായത്. പക്ഷേ എത്രകാലം കാലം ഇതു തുടരുമെന്ന ആശങ്കയിലാണ് പഞ്ചായത്ത് അധികൃതർ. നിക്ഷേപിക്കുന്ന മാലിന്യങ്ങളുടെ കൂട്ടത്തിലുള്ള രേഖകളിൽ നിന്നാണ് മാലിന്യം തള്ളിയവരെ പിടികൂടാനായത്. കുറേക്കൂടി ജാഗ്രതയോടെ മാലിന്യം തള്ളുന്നവരെ എങ്ങനെ പിടികൂടാൻ ആകും ആകുമെന്ന് ആശങ്കയാണ് അധികൃതർക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.