പാടശേഖരങ്ങളിൽ വെള്ളം; നെൽകൃഷി മുടങ്ങി
text_fieldsഅരൂർ: നെൽ കൃഷിക്ക് സമയമായെങ്കിലും പാടശേഖരങ്ങളിലെ വെള്ളം നീക്കാൻ നടപടിയായില്ല. ലോക്ഡൗണാണ് കാരണമെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറയുന്നു.
തുറവൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ 660 ഏക്കർ വരുന്ന തുറവൂർ കരിയിലാണ് പെയ്ത്തുവെള്ളം നിറഞ്ഞുനിൽക്കുന്നത്. കുത്തിയതോട്, എഴുപുന്ന, കോടംതുരുത്ത് പഞ്ചായത്തിലെ കരിനിലങ്ങളിലും ഇതേസ്ഥിതിയാണ്. തുറവൂർ കരിയിൽ കുട്ടനാട്ടുകാരായ കർഷകർ 660 ഏക്കറും കൃഷി ചെയ്യാൻ സന്നദ്ധമാണെന്ന് അറിയിച്ചിരുന്നു.
തുടർന്ന് കൃഷി നടത്തുന്നതിന് പാടശേഖര സമിതി യോഗം വിളിച്ചെങ്കിലും നടന്നില്ല. വെള്ളം വറ്റിച്ച് പാടശേഖരം കൃഷിക്ക് ഒരുക്കാനും സാധിച്ചില്ല. ഇനി വെള്ളം വറ്റിച്ച് കൃഷി നടത്താൻ കഴിയുമോയെന്ന ആശങ്കയിലാണ് കർഷകരും പാടശേഖര സമിതികളും. വെള്ളം വറ്റിക്കാനുള്ള മെഷീനുകൾ തകരാറിലാണ്.
സർക്കാർ പദ്ധതിയായ ഒരു നെല്ലും ഒരു മീനും കൃഷി സമ്പ്രദായം നടപ്പാക്കാനാകാത്ത സാഹചര്യമാണുള്ളത്.
മത്സ്യകൃഷി മാത്രമേ പാടശേഖരങ്ങളിൽ നടക്കുന്നുള്ളു. ചില പാടശേഖരങ്ങൾ മത്സ്യകൃഷിക്ക് ശേഷം വെള്ളം പൂർണമായും വറ്റിച്ചിരുന്നതാണ്. എന്നാൽ, തിമിർത്തുപെയ്ത മഴയിൽ പാടശേഖരങ്ങൾ മുങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.