Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 1:57 PM GMT Updated On
date_range 9 Nov 2021 1:58 PM GMTഅരൂർ ദേശീയപാതയിൽ വെള്ളക്കെട്ട്
text_fieldsbookmark_border
അരൂർ: ദേശീയപാതയിൽ ചന്തിരൂർ പൊലിസ് സ്റ്റേഷനു സമീപത്തെ വെള്ളക്കെട്ട് കാൽനട യാത്രക്കാർക്ക് ഭീഷണിയാകുന്നു.നിരവധി പേരെത്തുന്ന അരൂർ പൊലീസ് സ്േറ്റഷൻ,ഗവ: ആയുർവേദാശുപത്രി, ചന്തിരൂർ പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക് എന്നിവയുടെ സമീപത്തെ വെള്ളക്കെട്ട് വഴിയാത്രക്കാർക്ക് വളരെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
വെള്ളക്കെട്ട് മൂലം കാൽനട യാത്രക്കാർ ദേശിയപാതയിലേക്ക് കയറി നടക്കണ്ട സാഹചര്യമാണ് ഉള്ളത്. ദേശിയപാതയുടെ പല ഭാഗങ്ങളിലും കാനപണിയുമ്പോൾ ഏറെ വെള്ളക്കെട്ടുള്ള ഇവിടെ കാന പണിയാത്തതിനെതിരെയും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അധികൃതർ ഇടപെട്ട് ഇവിടുത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story