കാറ്റും മഴയും; കെ.എസ്.ഇ.ബിക്ക് നഷ്ടം 5.42 ലക്ഷം
text_fieldsഅരൂർ: അഞ്ചു ദിവസമായി തുടർച്ചയായി പെയ്ത മഴയിലും കാറ്റിലും കെ.എസ്.ഇ.ബിക്ക് നഷ്ടം 5,42,000 രൂപ. അരൂർ, കുത്തിയതോട് വൈദ്യുതി സെക്ഷനുകളിലെ മാത്രം നഷ്ടമാണിത്.
ഇതിൽ 5,20,000 രൂപയുടെ നഷ്ടം അരൂർ സെക്ഷനിൽ മാത്രമാണ് സംഭവിച്ചത്. പട്ടണക്കാട് സെക്ഷനിലെ നഷ്ടം കണക്കാക്കിയിട്ടില്ലെന്ന് അസി. എൻജിനീയർ പറഞ്ഞു. മരങ്ങൾ കടപുഴകിയും ചില്ലകളൊടിഞ്ഞും പോസ്റ്റ് ഒടിയൽ, കമ്പി പൊട്ടൽ, ഫീഡർ, ട്രാൻസ്ഫോർമർ തകരാറുകൾ ഉൾപ്പെടെയാണ് ഇത്രയും തുകയുടെ നഷ്ടമുണ്ടായത്. വ്യാഴാഴ്ച തുടങ്ങിയ മഴക്ക് ചൊവ്വാഴ്ച നല്ല ശമനമുണ്ടായെങ്കിലും അരൂർ മണ്ഡലത്തിലെ മിക്ക സ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. മാലിന്യവും എക്കലും മൂലം തോടുകൾ അധികവും ഒഴുക്ക് നിലച്ചിരുന്നു. നാട്ടുകാരുടെ ശ്രമഫലമായി പലയിടത്തും ഒഴുക്ക് പുനഃസ്ഥാപിക്കാൻ കഴിഞ്ഞത് ആശ്വാസം പകരുന്നുണ്ട്.
അന്ധകാരനഴിയിൽ യന്ത്രസഹായത്താൽ പൊഴിമുറിച്ചതിനാൽ പൊഴിച്ചാലിലൂടെ പെയ്ത്തുവെള്ളം ഒഴുകി കടലിലേക്ക് പോകുന്നുണ്ട്. രണ്ടു ദിവസം പൂർണമായി മഴ മാറിനിന്നെങ്കിൽ മാത്രമേ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം വറ്റൂ. എന്നാൽ, വേമ്പനാട്ടുകായലിൽ വേലിയേറ്റം തുടരുന്നതിനാൽ കായലോര വാസികൾക്ക് ദുരിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.