അർത്തുങ്കൽ ഫെസ്റ്റ് 29ന് തുടങ്ങും
text_fieldsആലപ്പുഴ: ‘നമ്മുടെ അർത്തുങ്കൽ’ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച മുതൽ 31 വരെ വിവിധ പരിപാടികളോടെ അർത്തുങ്കൽ ഫെസ്റ്റ് നടത്തും. ഘോഷയാത്ര, സാംസ്കാരികസമ്മേളനം, കലാപരിപാടികൾ, ഫ്യൂഷൻ ചെണ്ടമേളം, പൊന്ത് വള്ളങ്ങളുടെ തുഴച്ചിൽ മത്സരം, മ്യൂസിക് ബാൻഡ്, സംഗീതനിശ, നീന്തൽമേള എന്നിവയുണ്ടാകും. 29ന് രാവിലെ ഒമ്പതിന് നീന്തൽമേളയോടെയാണ് പരിപാടികൾക്ക് തുടക്കം.
നാരിശക്തി അവാർഡ് ജേതാവ് പ്രഫ. മീനാക്ഷി പഹുജ ഉദ്ഘാടനം നിർവഹിക്കും. രാവിലെ 10ന് 4x4 ഓഫ് റോഡ് ഷോയുണ്ടാകും. വൈകീട്ട് ആറിന് സാംസ്കാരികസമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് നൃത്തസന്ധ്യ, ഒമ്പതിന് നാടൻകലകളുടെ ദൃശ്യാവിഷ്കാരം പടപ്പുറപ്പാട്. 30ന് വൈകീട്ട് നാലിന് സാംസ്കാരികഘോഷയാത്രയും പ്രശ്ചന്നവേഷ മത്സരവും നടക്കും. വൈകീട്ട് ആറിന് പൊതുസമ്മേളനം, എട്ടിന് മ്യൂസിക്കൽ നെറ്റ്, ഫ്യൂഷൻ ചെണ്ടമേളം. 31ന് രാവിലെ 20ന് പൊന്തുവള്ളങ്ങളുടെ തുഴച്ചിൽ മത്സരം, വൈകീട്ട് ആറിന് പൊതുസമ്മേളനം കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം നിർവഹിക്കും. രാത്രി എട്ടിന് ചലച്ചിത്രപിന്നണി ഗായകന്മാരായ അൻവർ സാദത്തും പ്രദീപ് പള്ളുരുത്തിയും നയിക്കുന്ന മ്യൂസിക്കൽ നൈറ്റ്, രാത്രി 10ന് അതുൽകൃഷ്ണയുടെ സംഗീതനിശ.
വാർത്തസമ്മേളനത്തിൽ ചെയർമാൻ സുരേഷ് ജോസഫ്, ബാബു ആൻറണി, ഗിരീഷ് മഠത്തിൽ, പി.വി. ജോൺസൺ, ടി.സി. ജോസ് കുഞ്ഞ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.