അരൂക്കുറ്റിയിലും ‘അത്തച്ചമയ’ ഘോഷയാത്ര; പുലികളിറങ്ങും
text_fieldsവടുതല: തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക് സമാനമായ സാംസ്കാരിക ഘോഷയാത്രക്ക് അത്തം നാളായ ഞായറാഴ്ച അരൂക്കുറ്റി ആദ്യമായി സാക്ഷ്യംവഹിക്കും.
ഒന്നരവർഷം മുമ്പ് 13 പേർ ചേർന്ന് അരൂക്കുറ്റി കേന്ദ്രമായി രൂപംകൊടുത്ത നന്മ ട്രസ്റ്റാണ് സംഘാടകർ. സാംസ്കാരിക കേരളത്തിന്റെ കലാപരിച്ഛേദങ്ങളായ 17 കലാരൂപങ്ങളുമായി 225 കലാകാരന്മാരാണ് ഘോഷയാത്രയിൽ അണിനിരക്കുന്നത്.
പുലികളി, ആദിവാസി നൃത്തം, മോഹിനിയാട്ടം, ദഫ്മുട്ട്, കോൽക്കളി, പരിചമുട്ട്, ആട്ടക്കാവടി, കൊട്ടക്കാവടി, ശിക്കാരി മേളം, അമ്മൻകുടം, ബാൻഡ് മേളം, തെയ്യം, തിരുവാതിര, വിവിധ ഫ്ലോട്ടുകൾ തുടങ്ങിയവ അണിനിരക്കും. തൃച്ചാറ്റുകുളം ക്ഷേത്രമൈതാനിയിൽനിന്ന് ഉച്ചക്ക് രണ്ടിന് ആരംഭിച്ച് അഞ്ച് കിലോമീറ്റർ താണ്ടി വൈകീട്ട് ഏഴിന് മാത്താനം ക്ഷേത്ര മൈതാനിയിൽ സമാപിക്കും.
രാവിലെ പത്തിന് ട്രസ്റ്റ് പ്രസിഡന്റ് എം.ആർ. സുധീർ പതാക ഉയർത്തും. അഡീഷനൽ എസ്.പി എസ്.ടി. സുരേഷ്കുമാർ ഘോഷയാത്ര ഫ്ലാഗ്ഓഫ് ചെയ്യും. പൂച്ചാക്കൽ എസ്.എച്ച്.ഒ അജയ് മോഹൻ മാത്താനം ക്ഷേത്ര മൈതാനിയിൽ പതാക ഏറ്റുവാങ്ങും. സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ദലീമ ജോജോ എം.എൽ.എ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.