Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2020 10:14 AM IST Updated On
date_range 19 Aug 2020 10:14 AM ISTബീഫ് ഫ്രൈക്ക് പകരം കറി നല്‍കിയതിന് ആക്രമം: പ്രതികൾ പിടിയിൽ
text_fieldsbookmark_border
മാരാരിക്കുളം: ബീഫ് ഫ്രൈക്ക് പകരം കറി നല്‍കിയതിന് വയോധികനായ ഹോട്ടല്‍ ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മായിത്തറ മുറിപ്പനക്കല് മോനേഷ് (32), എസ്.എന്‍ പുരം പുത്തന്‍വെളി സുമേഷ് (34), പള്ളിപ്പുറം തുമ്പയില്‍ അനുരാജ് ചെട്ടിയാര്‍ (34) എന്നിവരെയാണ് മാരാരിക്കുളം സി.ഐ എസ്. രാജേഷും സംഘവും അറസ്റ്റ് ചെയ്തത്. എസ്.എൽ പുരം ഊട്ടുപുരയിലെ ജീവനക്കാരന് പൊള്ളേത്തൈ സ്വദേശി ശ്രീനാഥകുറുപ്പ് ഭാസ്കരനാണ് (60) തലക്ക് ഗുരുതര പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് അേഞ്ചാടെയാണ് സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story