കാണിക്കവഞ്ചികളിൽ മോഷണ ശ്രമം
text_fieldsമാന്നാർ: ആരാധനാലയങ്ങളിലെ കാണിക്ക വഞ്ചികളിൽ മോഷണശ്രമം. പരുമലപള്ളി കുരിശടിയിലും മാന്നാർപുത്തൻപള്ളി ജുമാ മസ്ജിദ് കാണിക്ക വഞ്ചിയിലുമാണ് കവർച്ചക്ക് ശ്രമിച്ചത്.
പരുമലപള്ളിയിലെ പ്രധാന കൽകുരിശടിയിൽ കാണിക്ക വഞ്ചിയുടെ പൂട്ട് തകർത്ത മോഷ്ടാക്കൾ അടപ്പ് തുറന്നെങ്കിലും ഉള്ളിലെ പൂട്ട് പൊളിക്കുവാൻ കഴിയാത്തതിനെ തുടർന്ന് ശ്രമമുപേക്ഷിച്ചു. കുരിശടിക്ക് സമീപമുള്ള ഒരു പെട്ടിക്കടയും കുത്തി തുറന്നിട്ടുണ്ട്. പുളിക്കീഴ് പോലീസ് അന്വേഷണമാരംഭിച്ചു.
ചൊവ്വാഴ്ച വൈകിട്ടായിരുന്നു പുത്തൻപള്ളി ജമാഅത്തിൻറെ കാണിക്ക വഞ്ചി തുറന്ന നിലയിൽ കാണപ്പെട്ടത്. തിങ്കളാഴ്ച പകൽ ഇതിലെ പണം എടുത്തു മാറ്റിയതിനാൽ ഒന്നും നഷ്ടപ്പെട്ടില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.സി.സി.ടി.വി ക്യാമറയിൽ ഒരാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും തിരിച്ചറിയുവാൻ കഴിയുംവിധം വ്യക്തമല്ല. മാന്നാർ പോലീസ് അന്വേഷണം ആരംഭിച്ചു.
ക്ഷേത്ര ഓഫിസിൽ മോഷണം
മാന്നാർ: െപാലീസ് സ്റ്റേഷന് സമീപത്തെ കുരട്ടിശ്ശേരിയിലമ്മ ഭഗവതിക്ഷേത്ര ഓഫിസിൽ മോഷണം. വാതിലിെൻറ താഴ് തകർത്ത് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 7500 രൂപയും കാണിക്ക വഞ്ചിയിലെ എണ്ണായിരത്തോളം രൂപയും മൊബൈൽ ഫോണുമാണ് കവർന്നത്. ചൊവ്വാഴ്ച പുലർച്ച 12.30ന് ശേഷമാണ് സംഭവം. മാവേലിക്കര-തിരുവല്ല റോഡിൽ െപാലീസ് സ്റ്റേഷനിലേക്കു തിരിയുന്ന ഭാഗത്താണ് ആരാധനാലയം. പുലർച്ച 12.30 വരെ പ്രവർത്തിച്ചിരുന്ന സി.സി ടി.വിയിൽ വൈദ്യുതി തടസ്സം നേരിട്ടതിനാൽ പിന്നീടുള്ള ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. തെക്കുഭാഗത്തെ ചെറിയ വാതിലിൽകൂടിയാണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്. ഇതിനടുത്തായി ചെറുതും വലുതുമായ രണ്ട് ലിവർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വിളക്കുകൾ ഉൾെപ്പടെയുള്ള ഓട്-ചെമ്പ് സാധനങ്ങൾ നഷ്ടപ്പെട്ടില്ല. മാന്നാർ െപാലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.