ജീവിതം പൊള്ളുന്നു; ഓട്ടപ്പാച്ചിലിൽ ഓട്ടോക്കാർ
text_fieldsആളെത്തേടി ഓടാൻ മാത്രം ഒരുലിറ്റർ ഇന്ധനം അധികം വേണം.ഇന്ധനവില കുതിക്കുന്നു, യാത്രക്കാരെ കിട്ടാൻ ഒരുവഴി പലകുറി ഓടണം. നഗരത്തിലെ പാലം പണിയിൽ നട്ടംചുറ്റിയാകും പലപ്പോഴും യാത്ര. ആലപ്പുഴ ലൈറ്റ് ഹൗസിന് സമീപത്തെ മുപ്പാലം നാൽപാലമാക്കുന്ന പണി പൂർത്തിയായില്ല. ഓട്ടോ ഓടുന്നതിനെക്കാൾ വേഗത്തിലാണ് പമ്പിലെ മീറ്റർ ഓടുന്നത്. സാധാരണക്കാർ കൂടുതൽ സഞ്ചരിക്കുന്ന ഓട്ടോയിലെ യാത്രക്കാർക്കിടയിലും രാഷ്ട്രീയചർച്ച സജീവമാണ്. ഇത് മനസ്സിലാക്കി തെരഞ്ഞെടുപ്പ് ആവേശത്തെക്കുറിച്ച് ചോദ്യമെറിഞ്ഞപ്പോൾ ഓട്ടോക്കാരിൽനിന്ന് ആദ്യമെത്തിയ മറുപടി രാപ്പകൽ ഓടിയാലും ഒന്നും മിച്ചംകിട്ടില്ലെന്നായിരുന്നു. സ്വകാര്യവാഹനങ്ങളിലേക്ക് യാത്രക്കാർ പലരും മാറിയതോടെ ഓട്ടം നന്നായി കുറഞ്ഞു. ആളെത്തേടി ഓടാൻ മാത്രം ദിവസം ഒരുലിറ്റർ എണ്ണ അധികം വേണമെന്നതാണ് അനുഭവം.
ജീവിക്കാൻ വേറെ വഴിയില്ല
രക്ഷയില്ല, വരുമാനം തീരെക്കുറവാണ്, ഇങ്ങനെയാണെങ്കില്‍ ജീവിക്കാന്‍ വേറെ വഴിതേടേണ്ടി വരുമെന്നാണ് ആലപ്പുഴ ബീച്ചിന് സമീപത്തെ താമസക്കാരൻ കൂടിയായ ഓട്ടോ ഡ്രൈവർ വിനോദിന്റെ വേവലാതി. ഇത് വിനോദിന്റെ മാത്രം വാക്കും അവസ്ഥയുമല്ല, ഓട്ടോയോടിച്ച് കുടുംബം പുലര്‍ത്തുന്ന നിരവധി പേരുടേത് കൂടിയാണ്. പെട്രോൾ-ഡീസൽ വിലവർധന ക്രമാതീതമായി വര്‍ധിച്ചതോടെ പ്രതിദിന ചെലവുകള്‍ കൂട്ടിമുട്ടിക്കാനാകുന്നില്ല.
ഇൻഷുറൻസ്, സ്പെയർപാർട്സ് അടക്കമുള്ളവക്ക് ഇരട്ടിവിലയാണ്. യാത്രക്കാരോട് 10രൂപ അധികമായി ചോദിച്ചാൽ തരാതെ തർക്കിക്കും.
സാധനങ്ങൾ വാങ്ങാൻ കടകളിൽ കയറിയാൽ വിലകൂടിയതിനെക്കുറിച്ച് ആരും ഒന്നും ചോദിക്കില്ല. പറയുന്ന പണവും നൽകിയാണ് മടങ്ങുന്നത്.
സാധാരണക്കാരന് പ്രതികരിക്കാനും പ്രതിഷേധിക്കാനും കിട്ടുന്ന അവസരമാണ് തെരഞ്ഞെടുപ്പ്. അത് ജനം നന്നായി വിനിയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.