കിടപ്പ് രോഗിക്ക് താങ്ങായി സിവിൽ ഡിഫൻസ്
text_fieldsആലപ്പുഴ: വെള്ളപ്പൊക്ക സമയത്ത് കിടപ്പ് രോഗികളുൾപ്പെടെയുള്ളവർക്ക് താങ്ങാവുകയാണ് ഫയർ ആൻഡ് റെസ്ക്യൂ സർവിസിന് കീഴിലെ സിവിൽ ഡിഫൻസ് അംഗങ്ങൾ. തിരുമല വാർഡിന് കീഴിലെ സെൻറർ സ്കൂൾ സ്കൂൾ വെള്ളപ്പൊക്ക ക്യാമ്പിലേക്ക് കിടപ്പു രോഗിയായ പ്രിയമ്മയെ എത്തിച്ചത് കുടുംബത്തിന് വലിയ സഹായമായി. വാർഡ് കൗൺസിലർ ജയപ്രസാദിെൻറ ആവശ്യപ്രകാരമാണ് സിവിൽ ഡിഫൻസ് വളൻറിയർമാർ ഈ ദൗത്യം ഏറ്റെടുത്തത്. തിരികെ സുരക്ഷിതമായി വീട്ടിലെത്തിച്ചതും ഇവരാണ്. ആലപ്പുഴ സ്റ്റേഷൻ പോസ്റ്റ് വാർഡൻ ഷിബിൻ ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ നെജിമ എന്നിവരുടെ കീഴിൽ വിനു പ്രസാദ്, ഫിറോസ്, അനി ഹനീഫ്, ജയേഷ് തുടങ്ങിയവർ സേവനത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.