പക്ഷിപ്പനി: ചിക്കൻ വ്യാപാരികളുടെ കലക്ടറേറ്റ് മാർച്ച് 27ന്
text_fieldsആലപ്പുഴ: പക്ഷിപ്പനിയുടെ പേരിൽ ഇറച്ചിക്കോഴികൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ ദുരിതത്തിലായ കച്ചവടക്കാരുടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഈമാസം 27ന് ചിക്കൻ വ്യാപാരി സമിതി കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും.
ജില്ലയിൽ മാത്രം ആവർത്തിക്കുന്ന പക്ഷിപ്പനിയിൽ ഒരുവിഭാഗം കച്ചവടക്കാർ വലിയ കെടുതിയിലാണ്. ഇതിനൊപ്പം അധികൃതരുടെ പരിശോധനയും പിഴയും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. പക്ഷിപ്പനിക്ക് പ്രതിവിധി കണ്ടെത്തുന്നതിനൊപ്പം ആലപ്പുഴ കേന്ദ്രീകരിച്ച് റിസർച് സെന്റർ ആരംഭിക്കണം.
സംസ്ഥാനത്ത് മറ്റൊരിടത്തും കാണാത്ത പക്ഷിപ്പനി വർഷാവർഷം ആലപ്പുഴയിൽ വ്യാപിക്കുന്നതിനെക്കുറിച്ച് അന്വേഷണം നടത്തണം. താറാവുകളെ കള്ളിങ് നടത്തുമ്പോൾ കിട്ടുന്ന നഷ്ടപരിഹാരം കോഴികൾക്കും നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.എക്സ്. ജോപ്പൻ, ജില്ല പ്രസിഡന്റ് പി.എസ്. രതീഷ്, സംസ്ഥാന കമ്മിറ്റി അംഗം എ.ആർ. കമറുദ്ദീൻ, ജില്ല ഭാരവാഹികളായ അനൂപ് ചാക്കോ, കെ.ജെ ജോബി, സജി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.