പാലം പണിയാതെ ബില്ല് മാറി പണം കൈപ്പറ്റി
text_fieldsപല്ലന: പണിയാത്ത പാലത്തിെൻറ പേരിൽ ബില്ല് മാറി പണം കൈപ്പറ്റിയ സംഭവം വിവാദമാകുന്നു. തൃക്കുന്നപ്പുഴ പഞ്ചായത്ത് 15ാം വാർഡായ പാനൂർ പ്രദേശത്താണ് സംഭവം. കുന്നുതറ കൽവെർട്ടാണ് കഴിഞ്ഞ വർഷം പണി പൂർത്തിയായതായി കാണിച്ച് ബില്ല് മാറി പണം കൈപ്പറ്റിയത്.
വാർഡിലെ മറ്റ് ചില ജോലികളുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ശക്തിപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ വേഗം സാമഗ്രികൾ ഇറക്കി പാലത്തിെൻറ പണി തുടങ്ങിയത്. ഇതിനെ തുടർന്ന് സി.പി.എം പ്രവർത്തകർ ജില്ല കമ്മിറ്റിയംഗം ടി.കെ. ദേവകുമാറിെൻറ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് കൊടി നാട്ടി. വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തിയും അല്ലാതെയും ഒന്നര കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിജിലൻസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതേതുടർന്നാണ് തട്ടിപ്പ് നടന്ന പണികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്.
കുന്നുതറഭാഗം കള്വര്ട്ടിെൻറ പേരിൽ 2019ല്‍ 1,23,755 രൂപ നിർമാണ വസ്തുക്കളുടെ വിലയായും 72 തൊഴില്‍ദിനങ്ങളുടെ വേതനം 19,000 രൂപയും മാറിയെടുത്തിരുന്നെങ്കിലും ഒരുപ്രവര്ത്തനവും നടന്നിരുന്നില്ല. വിജിലന്‍സിെൻറ പരിശോധന നടന്നാൽ പ്രത്യക്ഷത്തിലുള്ള അഴിമതിയായതിനാല്‍ കുടുങ്ങുമെന്നുറപ്പുള്ള പഞ്ചായത്തധികാരികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇന്നലെ രാത്രി കോണ്ക്രീറ്റ്പാലം മാറ്റി ജെ.സി.ബി കൊണ്ട് തുരന്ന് തറകോണ്ക്രീറ്റ് ചെയ്തതായി സി.പി.എം ലോക്കൽ കമ്മിറ്റി ആരോപിക്കുന്നു.
ഫണ്ടുതട്ടിപ്പിെൻറയും അഴിമതിയുടെയും പ്രത്യക്ഷതെളിവ് നശിപ്പിക്കുവാനുള്ള പഞ്ചായത്തുതല ഉദ്യോഗസ്ഥരുടെയും വാർഡ് മെംബറുടെയും നടപടിക്കെതിരെ പ്രദേശവാസികള്‍ ഒപ്പിട്ട മെമ്മോറാണ്ടം പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി. സാധനസാമഗ്രികളൊ നിര്‍മാണപ്രവര്‍ത്തനങ്ങളൊ നടക്കാതെതന്നെ ഒന്നേകാല്ലക്ഷംരൂപ മാറിനൽകാന് ഒത്താശചെയ്തവര്ക്കെതിരെ നടപടി എടുക്കാന്‍ തയാറാവണെമന്ന് അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.