മാന്നാർ-മാവേലിക്കര റൂട്ടിൽ ബസുകളുടെ മത്സരയോട്ടം പതിവ്
text_fieldsചെങ്ങന്നൂർ: തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ മാന്നാർ-മാവേലിക്കര റൂട്ടിൽ കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകൾ സർവിസുകൾ സമയം തെറ്റിച്ച് മത്സരയോട്ടം.
മറ്റ് വാഹനയാത്രക്കാർ ഭീതിയിൽ. നടുറോഡിൽ മറ്റുള്ള വാഹന യാത്രക്കാർക്ക് ഗതാഗത തടസ്സം സൃഷ്ടിക്കുന്നത് പതിവാണ്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് മാന്നാർ പരുമല ട്രാഫിക് ജങ്ഷനിൽ കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകൾ മത്സരയോട്ടം നടത്തി. കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഉരയുകയും നടുറോഡിൽ കിടക്കുകയും ചെയ്തു. ഇതോടെ രണ്ട് ബസിലെയും യാത്രക്കാർ ഏറെ വലഞ്ഞു. ഇരുബസിലെയും ജീവനക്കാർ തമ്മിൽ വാക്കേറ്റമായി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കഴിഞ്ഞ ദിവസം രാത്രി സമാന സംഭവം മാന്നാർ ആലുമൂട് ജങ്ഷനിൽ നടന്നിരുന്നു. ഇത് കൂടാതെ മാന്നാറിലെ സിഗ്നലുള്ള കവലകളിൽ ചുവപ്പ് വെളിച്ചമുള്ള സമയത്ത് അത് വകവെക്കാതെ അശ്രദ്ധമായി കടന്നുവരുന്നതും അപകടത്തിനു കാരണമാകുന്നുണ്ട്. ആർ.ടി.ഒ - പൊലീസ് അധികാരികൾ ബസുകളുടെ ട്രിപ്പുമുടക്കൽ, സമയക്രമം തെറ്റിക്കൽ, യൂനിഫോമിടാതെയുള്ള ജോലി ഉൾപ്പെടെയുള്ള നിയമവിരുദ്ധ നടപടികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.