യുദ്ധക്കപ്പൽ ബീച്ചിലേക്ക് എത്തിക്കാൻ ബൈപാസ് മേൽപാലം ഉപയോഗിക്കുന്നതിന് വിശദ പ്ലാൻ സമർപ്പിക്കും
text_fieldsആലപ്പുഴ: നാവികസേനയുടെ പടക്കപ്പല് ബീച്ചിലേക്ക് എത്തിക്കാൻ ബൈപാസ് മേൽപാലം ഉപയോഗിക്കുന്നതിന് ആലപ്പുഴ പൈതൃകപദ്ധതി പ്രോജക്ട് അധികൃതർ വിശദ പ്ലാൻ ദേശീയപാത അതോറിറ്റിക്ക് സമർപ്പിക്കും.
കപ്പല് നിർദിഷ്ട സ്ഥലത്ത് എത്തിക്കാനുള്ള തടസ്സങ്ങള് പരിഹരിക്കുന്നതിന് കലക്ടർ എ. അലക്സാണ്ടറുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തിലാണ് തീരുമാനം.
ൈഫ്ലഓവറിൽ കപ്പല് കയറ്റുന്നതിെൻറ സാങ്കേതികവശങ്ങള് ഉള്പ്പെടെ വിശദറിപ്പോര്ട്ടാകും നല്കുക. കപ്പല് കൊണ്ടുവരുന്ന ഏജന്സി നേരേത്ത സമര്പ്പിച്ച അപേക്ഷക്കൊപ്പം വിശദ പ്ലാന് ഉള്പ്പെടുത്തിയിരുന്നില്ലെന്ന് ദേശീയപാത അതോറിറ്റി പ്രതിനിധി യോഗത്തില് ചൂണ്ടിക്കാട്ടി. ഇതിന് കപ്പൽ ബൈപാസിൽ പ്രവേശിക്കുന്നത് മുതൽ താഴെയിറക്കുന്നതടക്കം വിവരങ്ങൾ ഉൾക്കൊള്ളിച്ച് ഓട്ടോകാഡിൽ തയാറാക്കിയ പുതിയ ഡ്രോയിങ് വേണെമന്ന നിബന്ധന ഇവർ മുന്നോട്ടുവെച്ചു. അതേസമയം, ദേശീയപാത അധികൃതർ നിർദേശിച്ച മുഴുവൻ കാര്യങ്ങളും സമർപ്പിച്ചിട്ടുണ്ടെന്നും പുതിയ കാര്യങ്ങൾ നിരത്തി യാത്രാനുമതി നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ലെന്നും യോഗത്തിൽ വിമർശനമുയർന്നു. നേരേത്ത റോഡുമാര്ഗം കപ്പല് എത്തിക്കാനാണ് ഉദ്ദേശിച്ചിരുന്നെങ്കിലും ലെവല് ക്രോസിലൂടെ കടത്തിക്കൊണ്ടുപോകുന്നതിന് റെയില്വേ അനുമതി കിട്ടാത്ത സാഹചര്യത്തിലാണ് ൈഫ്ലഓവര് ഉപയോഗിക്കുന്നതിന് ശ്രമം ആരംഭിച്ചത്.
രണ്ടാഴ്ച മുമ്പ് തണ്ണീർമുക്കത്തുനിന്ന് കരമാർഗം യാത്രതിരിച്ച ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇൻഫാക് ടി-81) പടക്കപ്പലിെൻറ മുന്നോട്ടുള്ള യാത്രക്ക് അനുമതിയില്ലാത്തതിനാൽ ഒരാഴ്ചയായി ബൈപാസ് ടോൾ ബൂത്തിനുസമീപം നിർത്തിയിട്ടിരിക്കുകയാണ്. ദേശീയപാത എക്സിക്യൂട്ടിവ് എൻജീനിയറുടെ കൈവശമാണ് നിലവിൽ ഫയലുള്ളത്. ഇത്തരമൊരു രീതി ൈബപാസിൽ ആദ്യമായി പരീക്ഷിക്കുന്നതിനാൽ വിശദ പരിശോധനശേഷം അനുമതി നൽകിയാൽ മതിയെന്ന നിലപാടിലാണിവർ. ഒന്നര കി.മീ. മാത്രം ദൈർഘ്യമുള്ള തുടർയാത്രക്ക് അനുമതി കിട്ടിയാലുടൻ അതിേവഗം കടപ്പുറത്ത് എത്തിക്കാനുള്ള വിപുലക്രമീകരണവും ഗതാഗതനിയന്ത്രണവും ഒരുക്കാനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.