മെഡിക്കല്‍ കോളജില്‍ സി കാറ്റഗറിക്കാരെ പ്രവേശിപ്പിക്കും
text_fieldsആലപ്പുഴ: സങ്കീര്‍ണ സ്ഥിതിയിലുള്ള കോവിഡ് ബാധിതെര മാത്രം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കലക്ടര്‍ എ. അലക്സാണ്ടര്‍ നിർദേശം നല്കി.
വെൻറിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഗുരുതരാവസ്ഥയിെല രോഗികള്‍ക്ക് ഉറപ്പാക്കുന്നതിനാണ് നടപടി. സി കാറ്റഗറിയിെല രോഗികളെയും ബി കാറ്റഗറിയില്‍ അടിയന്തര പരിഗണന അര്‍ഹിക്കുന്നവരെയുമാണ് മെഡിക്കല്‍ കോളജില്‍ പരിഗണിക്കുക.
നിലവില്‍ മെഡിക്കല്‍ കോളജില്‍ കാര്യമായ ശാരീരിക പ്രശ്നങ്ങളില്ലാത്ത കോവിഡ് ബാധിതെര അടുത്തുള്ള സി.എഫ്.എല്‍.ടി.സികളിലേക്ക് മാറ്റുന്ന കാര്യം പരിശോധിക്കാന്‍ സൂപ്രണ്ടിനെയും പ്രിന്‍സിപ്പലിനെയും ചുമതലപ്പെടുത്തി. ഗുരുതര പ്രശ്നങ്ങളില്ലാത്തവരെ സി.എഫ്.എല്‍.ടി.സികളില്‍ പ്രവേശിപ്പിക്കുന്നതിന് ഡി.എം.ഒ നടപടിയെടുക്കും. കേസുകള്‍ കൂടുന്ന സാഹചര്യംകൂടി പരിഗണിച്ചാണ് നടപടി.
സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകളായി അരൂര്‍, കാമലോട്ട്, പുന്നപ്ര, മാധവ, സെഞ്ച്വറി എന്നിവിടങ്ങളില്‍ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് നടപടി സ്വീകരിക്കും. ഈ ഒരുക്കം രണ്ടുദിവസത്തിനകം പൂര്‍ത്തിയാക്കണം. ബ്ലോക്കുകളിലെ സി.എഫ്.എല്‍.ടി.സികള്‍ക്കായി ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് സൗകര്യം ഒരുക്കും. മെഡിക്കല്‍ കോളജില്‍ ചൂടുവെള്ളം ലഭ്യമാക്കുന്നതിന് നടപടിയെടുക്കാന്‍ നിർദേശം നല്കി.
അവലോകനയോഗത്തിൽ ഡി.എം.ഒ എല്‍. അനിതകുമാരി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.ആര്.വി. രാംലാല്‍, പ്രിന്‍സിപ്പാള്‍ േഡാ. എം.ടി. വിജയലക്ഷ്മി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.