ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ച കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ
text_fieldsമാരാരിക്കുളം: കലവൂർ ഗവ.കുടുംബാരോഗ്യ കേന്ദ്രത്തിലെ അസി.സർജൻ ഡോ.അരുൺ സാബുവിനെയും നഴ്സിങ് ജീവനക്കാരെയും ആക്രമിച്ച കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ.
ഇതോടെ സംഭവത്തിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. വധശ്രമക്കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയും കാപ്പ നിയമപ്രകാരം ആറുമാസം തടവും കഴിഞ്ഞ് പുറത്തിറങ്ങിയ കാട്ടൂർ പരുത്തിയിൽ വീട്ടിൽ ജയ്സൺ (സ്റ്റീൽ ബിനു-26), പൊള്ളേത്തെ അറയ്ക്കൽ വീട്ടിൽ രാജേഷ് (34), പൊള്ളേത്തൈ അറയ്ക്കൽ വീട്ടിൽ റോഷൻ ശ്യാം (19) എന്നിവരെയാണ് മണ്ണഞ്ചേരി സി.ഐ രവി സന്തോഷ് അറസ്റ്റ് ചെയ്തത്.
കേസിൽ നേരത്തേ അറസ്റ്റിലായ മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് ചേലേകാട്ട് വീട്ടിൽ എച്ച്.അഭി (25), മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് തകിടിവെളിയിൽ എസ്. ശരത് ബാബു (30) എന്നിവർ റിമാൻഡിലാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30നായിരുന്നു ആക്രമണം.
ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റ അഭി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വിദഗ്ധ ചികിത്സക്ക് ആലപ്പുഴ ജനറൽ ആശുപത്രിയിൽ പോകണമെന്ന് ഡോക്ടർ നിർദേശിച്ചു. ഇതേ തുടർന്ന് ഇയാൾ ഡോക്ടറെയും മറ്റു ജീവനക്കാരെയും മർദിക്കുകയും ആശുപത്രി ഉപകരണങ്ങൾക്ക് കേടുപാടുണ്ടാക്കുകയും ചെയ്തതായാണ് കേസ്.
ആലപ്പുഴ ഡിവൈ.എസ്.പി ഡി.കെ. പൃഥ്വിരാജിെൻറ നേതൃത്വത്തിൽ മണ്ണഞ്ചേരി ഇൻസ്പെക്ടർ രവിസന്തോഷ്, എസ്.ഐ അനിയപ്പൻ, എസ്.ഐ ട്രെയിനി റോജോ മോൻ, മിഥുൻ ദാസ്, വിപിൻദാസ്, പ്രവീൺ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.