ബി.ജെ.പി പ്രവർത്തകരെ വധിക്കാൻ ശ്രമിെച്ചന്ന കേസ്; പ്രതികളെ വെറുതെവിട്ടു
text_fieldsമാവേലിക്കര: ഹർത്താലിനിടെ ബി.ജെ.പി പ്രവർത്തകരെ വധിക്കാൻ ശ്രമിെച്ചന്ന കേസിൽ പ്രതികളെ വെറുതെവിട്ടു. 2015 ജനുവരി 27ന് ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തിയ ഹർത്താലിൽ മുപ്പതോളം എസ്.ഡി.പി.ഐ പ്രവർത്തകർ കാമ്പിശ്ശേരി ജങ്ഷനിൽ എത്തി തലക്കും മറ്റും അടിച്ചുകൊലപ്പെടുത്താൻ ശ്രമിെച്ചന്ന കേസിലാണ് പ്രതികളെ വെറുതെവിട്ട് മാവേലിക്കര അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി കെന്നത്ത് ജോർജ് ഉത്തരവിട്ടത്.
വള്ളികുന്നം താളിരാടി മുറിയിൽ തോപ്പിൽ കിഴക്കതിൽ സുബൈർകുട്ടി (56), ഹമീദ് മൻസിലിൽ ഇർഷാദ് (25), റംഷാദ് (21), മദീന മൻസിൽ ശിഹാബുദ്ദീൻ (36), ഊപ്പൻവിളയിൽ അബ്ദുൽ ജബ്ബാർ (27), പാലത്തിെൻറ കിഴക്കതിൽ നദീർ (26), കുറ്റിയിൽ കിഴക്കതിൽ സനീർ (30), തെന്നാട്ട് വിളയിൽ മുഹമ്മദ് ഷഫീഖ് (22) എന്നിവരെയാണ് കുറ്റക്കാരല്ലെന്നുകണ്ട് കോടതി വെറുതെവിട്ടത്. അന്ന് ബി.ജെ.പി പ്രവർത്തകർ നടത്തിയ പ്രകടനത്തിന് പിറകിൽ മോട്ടോർ സൈക്കിളിൽ വന്ന വള്ളികുന്നം കെ.എം സദനത്തിൽ മുരളീധരൻ (58), ഇലിപ്പക്കുളം ശ്രീമന്ദിരത്തിൽ ശശി (49) എന്നിവരെ തടഞ്ഞുനിർത്തി മാരകമായി പരിക്കേൽപിച്ചെന്നായിരുന്നു കേസ്.
പ്രതികൾക്കുവേണ്ടി അഭിഭാഷകരായ മുട്ടം നാസർ, വി.കെ. അനിൽ, ജോർജ് വർഗീസ് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.