ചേർത്തലയിൽ സുരക്ഷക്കായി മൂന്നാം കണ്ണ് തുറക്കുന്നു
text_fieldsചേർത്തല: നഗരത്തിലെ മാലിന്യ നിക്ഷേപകർക്കും സാമൂഹ്യ വിരുദ്ധർക്കുമെതിരെ മൂന്നാം കണ്ണ് തുറക്കുന്നു. നഗരത്തിെൻറ സുരക്ഷക്കായി 24 കാമറകൾ സ്ഥാപിക്കാൻ നടപടി തുടങ്ങി. ചേർത്തല റെയിൽവെ സ്റ്റേഷന് സമീപം, മുട്ടം മാർക്കറ്റ്, നടക്കാവ് റോഡ്, സ്വകാര്യ ബസ് സ്റ്റാൻഡ്, താലൂക്ക് ഓഫിസ് കവല, കോടതിക്കവല, ദേവീക്ഷേത്രത്തിന് പടിഞ്ഞാറ് തുടങ്ങിയ സ്ഥലങ്ങളിലാണ് കാമറകൾ സ്ഥാപിക്കുന്നത്.
നഗരസഭ 25 ലക്ഷം രൂപയാണ് നീക്കിെവച്ചിരിക്കുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിെൻറ ഇലക്ട്രോണിക്സ് വിഭാഗമാണ് കാമറ സ്ഥാപിക്കുന്നത്. 50 മീറ്റർ വരെ ദൂരത്തിൽ രാത്രിയിൽ ഉൾപ്പെടെ ദൃശ്യങ്ങൾ പതിയുന്നവയാണ് കാമറകൾ. ചേർത്തല പൊലീസ് സ്റ്റേഷനിലേക്കും ടൗൺ ഹാളിലേക്കുമാണ് കാമറകൾ ബന്ധിപ്പിക്കുന്നത്.
ചേർത്തല ദേവിക്ഷേത്രത്തിന് മുന്നിലും എക്സറെ കവലയിലും ജില്ല പൊലീസിെൻറ നേതൃത്വത്തിൽ സ്റ്റാർട്ട്അപ് സ്ഥാപനം കാമറ സ്ഥാപിക്കുന്നതിനുള്ള പദ്ധതി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
മോഷണം, പിടിച്ചുപറി, മാലിന്യം തള്ളൽ ഉൾപ്പെടെ കുറ്റകൃത്യങ്ങൾ തടയുന്നതിനും കണ്ടെത്തുന്നതിനും അപകടങ്ങളുടെ സത്യാവസ്ഥ അറിയാനും കഴിയും. നിലവിൽ ദേശീയപാതയിൽ എക്സ്റേ കവലയിലും ബിഷപ് മൂർ സ്കൂളിന് വടക്കുവശവുമാണ് കാമറ ഉണ്ടായിരുന്നത് കേടുവന്ന അവസ്ഥയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.