പെൻസിൽ മുനയിൽ ശിൽപങ്ങൾ തീർത്ത് അൻസു
text_fieldsചാരുംമൂട്: പെൻസിൽ മുനയിൽ വിവിധ രൂപങ്ങൾ കൊത്തിയെടുത്തും വാർലി ചിത്രരചനയിൽ വിസ്മയം തീർത്തും യുവാവ് ശ്രദ്ധേയനാകുന്നു. നൂറനാട് ഇടപ്പോൺ പാറ്റൂർ കുന്നത്തും കലാമേലേതിൽ അൻസു കൃഷ്ണനാണ് (28) ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഗ്രാമീണ ചിത്രരചനരീതികളില് ഒന്നായ വാര്‍ലി ചിത്രരചനയിലും പെൻസിൽ മുനയിൽ അപൂർവ കലാവിരുതുമായി ശ്രദ്ധേയനാകുന്നത്.
പെൻസിൽ മുനയിൽ വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും ഇംഗ്ലീഷിലും മലയാളത്തിലും പേരെഴുതിയും ആശംസകൾ എഴുതിക്കൊടുത്തുമായിരുന്നു തുടക്കം. പിന്നിട് ശിൽപങ്ങൾ എന്ന സാഹസികതയും പരീക്ഷിച്ച് വിജയം കണ്ടു. 10 ബി, സാധാരണ പെൻസിൽ, കളർ പെൻസിൽ എന്നിവയിലെ മരം ചുരണ്ടി ഒഴിവാക്കിയ ലഡിൽ േബ്ലഡ് ഉപയോഗിച്ച് സൂക്ഷ്മതയോടെ ചുരണ്ടിയെടുത്താണ് ശിൽപങ്ങൾ നിർമിച്ചത്. വാഹനങ്ങൾ, മനുഷ്യരൂപങ്ങൾ, ബുദ്ധൻ തുടങ്ങിയവ വിജയകരമായി കൊത്തിയെടുത്തു.
ചിലത് പൂർത്തിയാക്കാൻ നാലുമണിക്കൂർവരെ വേണ്ടി വന്നതായി അൻസു പറയുന്നു. അതിസൂക്ഷ്മമായി ശ്രദ്ധിച്ചാൽ മാത്രമേ ശിൽപങ്ങൾ വായിച്ചെടുക്കാനാകൂ. നിരവധി പേർ പെൻസിൽ ആർട്ടുമായി രംഗത്തുണ്ടെങ്കിലും അതിൽനിന്ന് വ്യത്യസ്തമായ രൂപങ്ങൾ നിർമിക്കാനാണ് തെൻറ ശ്രമമെന്ന് അൻസു പറയുന്നു.
മഹാരാഷ്ട്രയുടെ വാര്‍ലി പ്രദേശങ്ങളിലെ ആദിവാസി വിഭാഗത്തിെൻറ ജീവിതരീതികളും വിശ്വാസങ്ങളും ഇഴചേര്‍ന്ന പ്രാചീന ചിത്രരചന രീതിയാണ് വാർലി. പ്രകൃതിജന്യമായ നിറങ്ങള്‍ ചേര്‍ത്ത് മണ്‍ചുവരുകളില്‍ തീര്‍ക്കുന്ന ചിത്രങ്ങളിൽ തെളിയുന്നത് അനുഷ്ഠാനങ്ങളും വേട്ടയാടലും പൂക്കളും മരങ്ങളും പ്രകൃതി വിഭവങ്ങളും ഒക്കെയാണ്. പുതിയ കാലത്ത് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന വാര്‍ലി ചിത്രങ്ങളെ ജനകീയമാക്കുന്ന തിരക്കിലാണ് അൻസു. കർഷകനായ പിതാവിനെ കൃഷിയിൽ സഹായിക്കുമ്പോഴും ഈ യുവാവിെൻറ മനസ്സുനിറയെ ശിൽപങ്ങളും ചിത്രങ്ങളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.