കാറുകളുടെ ലോഗോ ഏതുമാകട്ടെ, ഈ നാലുവയസ്സുകാരൻ തിരിച്ചറിയും
text_fieldsചാരുംമൂട്: കാറുകളുടെ ലോഗോകൾ കണ്ട് തിരിച്ചറിഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി നാലു വയസ്സുകാരൻ അഹിൽ നഫ്രാസ്. നൂറനാട് ടൗൺ വാർഡിൽ ബഷീർ വില്ലയിൽ പി.എ. നഫ്രാസിെൻറയും ജെബിന ബഷീറിെൻറയും മകനാണ്. കാറുകളോട് ഏറെ താൽപര്യമുള്ള അഹിൽ പൊതുവിജ്ഞാനത്തിലും മികവ് പുലർത്തുന്നു. 30 സെക്കൻഡിനുള്ളിലാണ് അഹിൽ കാർ ലോഗോകൾ തിരിച്ചറിയുന്നത്.
ഇന്ത്യയെയും ഖത്തറിനെയും ബന്ധിപ്പിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാണ് കുട്ടി പൊതുവിജ്ഞാനത്തിൽ മികവുകാട്ടിയത്. മനുഷ്യശരീരം, മൃഗങ്ങൾ, സസ്യങ്ങൾ, കറൻറ് അഫയേഴ്സ് എന്നീ വിഷയങ്ങളാണ് യോഗ്യതാ റൗണ്ടിലുണ്ടായിരുന്നത്.
മാതാപിതാക്കൾക്കൊപ്പം ഖത്തറിൽ താമസിക്കുന്ന അഹിൽ ദോഹയിലെ നോബിൾ ഇന്ത്യൻ കിൻഡർഗാർട്ടനിൽ കെ.ജി 2 വിദ്യാർഥിയാണ്. രണ്ടാഴ്ച മുമ്പ് അവധിക്ക് നാട്ടിലെത്തിയ അഹിലിനെ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.രജനി വീട്ടിലെത്തി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.