പത്തോളം പേർക്ക് കോവിഡ്; നൂറനാട് പൊലീസ് സ്റ്റേഷൻ പ്രവർത്തനം അവതാളത്തിൽ
text_fieldsചാരുംമൂട്: നൂറനാട് പൊലീസ് സ്റ്റേഷനിലെ രണ്ടു വനിത ഉദ്യോഗസ്ഥരടക്കം പത്തോളം പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. പതിവ് ആർ.ടി.പി.സി.ആർ പരിശോധനക്കിടയിൽ രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് മറ്റുള്ളവരെയും പരിശോധനക്ക് വിധേയരാക്കിയത്. ഇവരിൽ എട്ട് പേർക്കു കൂടിയാണ് രോഗം സ്ഥിരീകരിച്ചത്.
ആകെ 42 പേരുള്ള നൂറനാട് സ്റ്റേഷനിൽ 10 പേർക്ക് കൊവിഡ് ബാധിക്കുകയും കുറച്ചുപേർ നിരീക്ഷണത്തിലാവുകയും ചെയ്തതോടെ സ്റ്റേഷന്‍റെ പ്രവർത്തനം അവതാളത്തിലാണ്. അടിയന്തിരഘട്ടത്തിൽ പൊലീസിൻ്റെ സേവനം ആവശ്യമായി വരുമ്പോൾ ഇപ്പോഴത്തെ സാഹചര്യത്തിൽ ഓടിയെത്താൻ കഴിയാതെവരുമെന്ന ആശങ്കയുണ്ട്.
സ്റ്റേഷനും പരിസരവും അടിയന്തിരമായി അണുമുക്തമാക്കിയും സമീപ സ്റ്റേഷനുകളിൽ നിന്നും പൊലീസുകാരെ എത്തിച്ചും സ്റ്റേഷൻ പ്രവർത്തനം സാധാരണ നിലയിലാക്കുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.ആർ.ജഗദീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.