ആദിക്കാട്ടുകുളങ്ങരയെ കണ്ണീരിലാഴ്ത്തി ഫഹ്‌റുദ്ദീൻ അൽ ഖാസിമിയുടെ വിയോഗം
text_fieldsചാരുംമൂട്: വർഷങ്ങളായി ആദിക്കാട്ടുകുളങ്ങര വലിയ പള്ളിയിൽ ചീഫ് ഇമാമായി സേവനമനുഷ്ഠിച്ച ഫഹ്‌റുദ്ദീൻ അൽ ഖാസിമിയുടെ വേർപാട് നാടിനെ ദുഃഖത്തിലാഴ്ത്തി. അസ്വർ നിസ്കാരാനന്തരം നെഞ്ചുവേദന അനുഭവപ്പെട്ടു ആശുപത്രിയിൽ എത്തിക്കവേ മരിക്കുകയായിരുന്നു.
പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. കുട്ടികളും യുവാക്കളും വഴിതെറ്റാതിരിക്കാൻ ബോധവത്കരണവും പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. നാട്ടിൽ സംഘടിപ്പിക്കുന്ന എല്ലാ മാതൃകാപരമായ പ്രവർത്തനങ്ങൾക്കൊപ്പം ചേർന്നുനിന്ന് പ്രവർത്തിച്ചിരുന്നു. ആറ് വർഷംകൊണ്ട് ജനങ്ങളുടെ ഇടയിൽ സാഹോദര്യത്തിെൻറ വേരുറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞെന്ന് നാട്ടുകാർ പറയുന്നു.
മൃതദേഹം സ്വന്തം നാടായ പത്തനാപുരത്തേക്ക് കൊണ്ടുപോകുന്നതിനായി പള്ളി അങ്കണത്തിൽ എത്തിച്ചപ്പോൾ നൂറുകണക്കിനുപേരാണ് കാണാനെത്തിയത്. അന്ത്യോപചാരം അർപ്പിക്കാൻ സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പേർ എത്തിയിരുന്നു. മൃതദേഹം പത്തനാപുരം എടത്തറ ജുമാ മസ്ജിദിൽ ഖബറടക്കി. ഇമാമിന്റെ വേർപാടിൽ മഹല്ല് കമ്മിറ്റി അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.