കാട്ടുപന്നി ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്
text_fieldsചാരുംമൂട്: തൊഴിലുറപ്പ് തൊഴിലാളികൾ ജോലിക്കായി ഒത്തുകൂടിയ സ്ഥലത്തേക്ക് പാഞ്ഞുവന്ന കാട്ടുപന്നിയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലമേൽ പഞ്ചായത്ത് ഉളവുക്കാട് കലതികുറ്റിയിൽ താഴേപ്പുര സുജാത (54), വാലുതുണ്ടിൽ പടീറ്റതിൽ ലീല (55), അജിഭവനം അമ്പിളി (48), വല്ലത്ത് കിഴക്കതിൽ സുകുമാരി (62), ഗീതുഭവനം ബിജി (51) എന്നിവർക്കാണ് പരിക്കേറ്റത്.
സുജാതയാണ് മാവേലിക്കര ജില്ല ആശുപത്രിയിൽ ചികിത്സയിലുള്ളത്. ചൊവ്വാഴ്ച രാവിലെ 9.30 ഓടെ കലതിക്കുറ്റി ഭാഗത്ത് പഞ്ചായത്ത് അംഗം രാജലക്ഷ്മിയുടെ നേതൃത്വത്തിൽ പി.എച്ച്.സി വാർഡിലെ 150 ഓളം തൊഴിലാളികൾ പങ്കെടുത്ത പ്രോജക്ട് മീറ്റിങ് നടക്കുന്നതിനിടയിലേക്കാണ് കാട്ടുപന്നി കുഞ്ഞുങ്ങൾക്കൊപ്പം പാഞ്ഞുവന്നത്. ഈ സമയം തൊഴിലാളികൾ നാലുഭാഗത്തേക്കും ചിതറിയോടി. സുജാതയെ പന്നി ആക്രമിച്ചു. ബാക്കിയുള്ളവർക്ക് വീണും മറ്റുമാണ് പരിക്കേറ്റത്. പന്നികൾ നായ്ക്കളെ കണ്ട് ഓടിവരുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു.
പാലമേൽ, നൂറനാട്, താമരക്കുളം, വള്ളികുന്നം പഞ്ചായത്തുകളിൽ വർഷങ്ങളായി കാട്ടുപന്നിശല്യം രൂക്ഷമാണ്. ഇത് തടയാൻ വനംവകുപ്പ് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.