നാൽവർ സംഘം ആദ്യക്ഷരം നുകർന്നു
text_fieldsചാരുംമൂട്: നാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ സൗമ്യക്ക് കടഞ്ഞൂൽ പിറന്ന നാൽവർ സംഘത്തിന് പണയിൽ ക്ഷേത്രനടയിൽ ആദ്യക്ഷരം കുറിച്ചു. നൂറനാട് പണയിൽ പറങ്കാംവിളയിൽ രതീഷ്-സൗമ്യ ദമ്പതികളുടെ മക്കളായ അദ്രിക, അനാമിക, ആത്മിക, അവനിക എന്നിവരാണ് ബുധനാഴ്ച രാവിലെ 10 കഴിഞ്ഞ് പണയിൽ ദേവിക്ഷേത്ര നടയിൽ അറിവിെൻറ ആദ്യക്ഷരം കുറിച്ചത്.
പെൺമക്കളായ ഇവർക്ക് മാർച്ചിൽ മൂന്നുവയസ്സ് തികയും. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കരം പിടിച്ച് ക്ഷേത്രനടയിലെത്തിയ ഇവർക്ക് ക്ഷേത്ര മേൽശാന്തി വിഷ്ണുനമ്പൂതിരിയാണ് ആദ്യക്ഷരം പകർന്നത്.
2014ൽ ആയിരുന്നു രതീഷിെൻറയും സാമ്യയുടെയും വിവാഹം. 2018ൽ സൗമ്യ നാൽവർ സംഘത്തിന് ജന്മം നൽകി. കഴിഞ്ഞ എട്ട് വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന രതീഷ് അവധിക്കെത്തിയപ്പോൾ കുട്ടികളുടെ എഴുത്തിനിരുത്ത് ചടങ്ങ് നടത്തുകയായിരുന്നു. അടുത്ത ബന്ധുക്കൾക്കൊപ്പം ക്ഷേത്ര ഭരണസമിതി സെക്രട്ടറി ശശിധരക്കുറുപ്പ്, മാനേജർ സോമരാജൻ പിള്ള തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.