ഗവർണർ ഭരണഘടന വായിച്ചുപഠിക്കണം -തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി
text_fieldsചാരുംമൂട്: പൗരന്മാർക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും ഭരണഘടന ഉറപ്പുനൽകുമ്പോൾ അതിനു വിരുദ്ധമായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന ഭരണഘടന വിരുദ്ധമാണെന്ന് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി.
ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയുടെയും പോഷക സംഘടനകളുടെയും ജില്ലതല നേതൃസംഗമം താമരക്കുളം മുസ്ലിം ജമാഅത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടന വായിച്ചുപഠിക്കാൻ ഗവർണർ തയാറാകണം. ഹിജാബ് ധരിക്കാൻ ഖുർആനിൽ അനുശാസിക്കുന്നില്ലെന്ന പ്രസ്താവന അദ്ദേഹത്തിന്‍റെ വിവരക്കേടാണ്. രാജ്യത്തിന്‍റെ മതേതര പാരമ്പര്യത്തെയും മതസ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്നും മതേതരവിശ്വാസികൾ ഇതിനെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്‍റ് വി.എം. അബ്ദുല്ല മൗലവി അധ്യക്ഷത വഹിച്ചു. പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, അഡ്വ. കെ.പി. മുഹമ്മദ്, കെ. ജലാലുദ്ദീൻ മൗലവി, സുലൈമാൻ മൗലവി ചന്തിരൂർ, നൗഷാദ് മാങ്കാംകുഴി, എ.ആർ. താജുദ്ദീൻ മൗലവി, ഡി.എം. മുഹമ്മദ് മൗലവി, വി.എം. മുസ്തഫ റാവുത്തർ, മുഹമ്മദ്കുട്ടി റഷാദി, എസ്.കെ. നസീർ, പ്രഫ. സ്വാലിഹ് മൗലവി, ഷാഹുൽഹമീദ് റാവുത്തർ, ഇ. അബ്ദുൽകബീർ അദ്ദാഇ, ഹാരിസ് അബ്റാരി, സജീബ് ഖാൻ, ഇ.എ. മൂസ മൗലവി, മുഹമ്മദ് കാസിം മൗലവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.