കൊപ്പാറ നാരായണൻ അവാർഡ് ഡോ. സൈനുദ്ദീൻ പട്ടാഴിക്ക്
text_fieldsചാരുംമൂട്: ചത്തിയറ വി.എച്ച്.എസ്.എസ് സ്ഥാപക മാനേജറും താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന കൊപ്പാറ എസ്. നാരായണൻ നായർ സ്മാരക അവാർഡിന് ഡോ. സൈനുദ്ദീൻ പട്ടാഴിയെ തെരഞ്ഞെടുത്തതായി സ്കൂൾ അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
10,001 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് സ്കൂൾ സ്റ്റാഫ് അസോസിയേഷനാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കേരള യൂനിവേഴ്സിറ്റി സുവോളജി അധ്യാപകനും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഇദ്ദേഹം ശാസ്ത്രലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.
11ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകുമെന്ന് മാനേജർ കെ.എ. രുക്മിണിയമ്മ, പ്രിൻസിപ്പൽ കെ.എൻ. ഗോപാലകൃഷ്ണൻ, പ്രഥമ അധ്യാപിക ജി.കെ. ജയലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി സി.അനിൽകുമാർ, മീഡിയ കൺവീനർ ആർ. ശിവപ്രകാശ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.