അജ്ഞാതെൻറ തൂങ്ങിമരണത്തിൽ ദുരൂഹത
text_fieldsചാരുംമൂട്: ആദിക്കാട്ടുകുളങ്ങരയിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ ദുരൂഹത. വ്യാഴാഴ്ച രാവിലെയാണ് ആദിക്കാട്ടുകുളങ്ങര തലക്കോട്ട് വയലിൽ കെ.ഐ.പി അക്വഡക്ടിന് കീഴെ ഷെഡ് കെട്ടി താമസിച്ചിരുന്നയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
വർഷങ്ങളായി ഇവിടെ താമസിച്ചുവന്ന ഇയാളെ നാലുദിവസത്തോളം കാണാതിരിക്കുകയും ഷെഡിൽനിന്ന് ദുർഗന്ധം വമിക്കുകയും ചെയ്തതോടെ നൂറനാട് പൊലീസ് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ദിവസങ്ങൾക്ക് മുമ്പ് ലഹരി ഉപയോഗിക്കുന്ന ചില യുവാക്കൾ ഇയാളെ മർദിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ജോയി എന്ന ഇയാളുടെ വീട് എവിടെയെന്ന് വിവരം ലഭിച്ചിട്ടില്ല. വഴിയോരക്കച്ചവടത്തിന് പോകുമായിരുന്ന ഇയാൾ ലോക്ഡൗണായതോടെ ഷെഡിൽ തന്നെയാണുണ്ടായിരുന്നത്. മൃതദേഹം അടൂർ സർക്കാർ ആശുപത്രി മോർച്ചറിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.