വാറ്റ് കേന്ദ്രത്തിൽ റെയ്ഡ്: 70 ലിറ്റർ കോട പിടികൂടി
text_fieldsചാരുംമൂട്: താമരക്കുളം ഇരപ്പൻ പാറക്ക് തെക്കുഭാഗത്ത് പ്രവർത്തിച്ചിരുന്ന വാറ്റ് കേന്ദ്രത്തിൽ നൂറനാട് എക്സൈസ് നടത്തിയ പരിശോധനയിൽ 70 ലിറ്റർ കോട പിടികൂടി. താമരക്കുളം കോയിക്കലേത്ത് സതീശെൻറ വീട്ടിൽ പ്രവർത്തിച്ച വ്യാജ വാറ്റ് കേന്ദ്രത്തിൽ നൂറനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ.ആർ. ഗിരീഷ് കുമാറിെൻറ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് കോട കണ്ടെത്തിയത്. 35 ലിറ്റർ കൊള്ളുന്ന രണ്ടു കന്നാസിലായിട്ടാണ് കോട സൂക്ഷിച്ചിരുന്നത്.
ഇയാൾ താമസിക്കുന്ന വീട്ടിലും ചത്തിയറ പുഞ്ചയിലുമായി വ്യാജ വാറ്റ് നടത്തുന്നതായും ചാരായം സ്വന്തം ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബസുകളിൽ കയറ്റി കൊല്ലം ജില്ലയിൽ എത്തിച്ച് ലിറ്ററിന് 2000 രൂപ നിരക്കിൽ വിൽപന നടത്തുന്നതായും എക്സൈസിന് വിവരം ലഭിച്ചിരുന്നു. സതീശ്കുമാറിനെതിരെ കേസെടുത്തു. റെയ്ഡിന് എക്സൈസ് പ്രിവൻറീവ് ഓഫിസർമാരായ അബ്ദുൽ ഷുക്കൂർ, സദാനന്ദൻ, സി.ഇ.ഒമാരായ അനു, ശ്യാംജി, താജുദ്ദീൻ, രാകേഷ്കൃഷ്ണൻ, ഡ്രൈവർ സന്ദീപ് കുമാർ എന്നിവരും പങ്കെടുത്തു.
മാവേലിക്കരയിൽവൻ ചാരായ-കോട വേട്ട
മാവേലിക്കര: മാവേലിക്കര എക്സൈസ് റേഞ്ച് പാർട്ടിയുടെ നേതൃത്വത്തിൽ വൻ തോതിൽ ചാരായവും കോടയും പിടികൂടി. ഓണം സ്പെഷൽ ഡ്രൈവിനോട് അനുബന്ധിച്ച് മാവേലിക്കര റേഞ്ചിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ. ബിജുവിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 55 ലിറ്റർ ചാരായവും 400 ലിറ്റർ കോടയും പിടിച്ചെടുത്തു.
ഈ കേസിൽ മാവേലിക്കര താലൂക്കിൽ കണ്ണമംഗലം വില്ലേജിൽ മറ്റം വടക്കുംമുറിയിൽ രാജേഷ് ഭവനത്തിൽ കുട്ടെൻറ മകൻ രാജേഷിനെ പ്രതിയാക്കി കേെസടുത്തു. വീട്ടിലെ ബെഡ്റൂമിനോട് ചേർന്നുള്ള ബാത്റൂമിലാണ് ചാരായം വാറ്റിയിരുന്നത്. ഒരാഴ്ചയായി ഈ വീടും പരിസരവും എക്സൈസിെൻറ നിരീക്ഷണത്തിൽ ആയിരുന്നു. വിപണനശൃഖലയിൽപെട്ട കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് എക്സൈസ് ഇൻസ്പെക്ടർ ആർ. ജയരാജ് അറിയിച്ചു.പ്രവൻറിവ് ഓഫിസർ െജ. കൊച്ചുകോശി, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. ബിജു, ജയകൃഷ്ണൻ, ബി.എം. ബിയാസ്, ബി. നവീൻ, രാഹുൽ കൃഷ്ണൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.