സുമനസ്സുകളുടെ സഹായം തേടി ശിഹാബ്
text_fieldsചാരുംമൂട്: 15 വർഷം മുമ്പ് നാട്ടുകാരുടെ സഹായത്താൽ വൃക്ക മാറ്റിെവച്ച് ജീവിതത്തിലേക്ക് മടങ്ങിവന്ന യുവാവ് ശസ്ത്രക്രിയക്കായി വീണ്ടും സുമനസ്സുകളുടെ സഹായം തേടുന്നു. മാവേലിക്കര താലൂക്കിലെ താമരക്കുളം പഞ്ചായത്ത് 11-ാം വാർഡിൽ ലബ്ബത്തറ വീട്ടിൽ ശിഹാബിനാണ് (42) അടിയന്തരമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചത്.
എറണാകുളെത്ത സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ശിഹാബ് ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. 15 വർഷം മുമ്പ് ശിഹാബിെൻറ ഒരു വൃക്ക മാറ്റിവെച്ചിരുന്നു. എന്നാൽ, ഇപ്പോൾ രണ്ട് വൃക്കയും തകരാറിലായതോടെയാണ് വീണ്ടും ചികിത്സ തേടുന്നത്.
സ്വന്തം വൃക്ക നൽകി ഭർത്താവിനെ രക്ഷിക്കാൻ ശിഹാബിെൻറ ഭാര്യ സുനിത തയാറാണെങ്കിലും ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി 25 ലക്ഷം രൂപ വേണ്ടി വരും. താമരക്കുളം ജങ്ഷനിൽ മുറുക്കാൻ കട നടത്തിയാണ് രണ്ട് പെൺമക്കളും ഭാര്യയും പ്രായമായ മാതാവുമടങ്ങുന്ന കുടുംബത്തെ പോറ്റുകയും ചികിത്സച്ചെലവുകൾ നടത്തുകയും ചെയ്യുന്നത്.
ശസ്ത്രക്രിയ ചെലവിനുള്ള തുക കണ്ടെത്താൻ 100 രൂപ ചലഞ്ച് (ഗൂഗിൾ പേ-7012220603) ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഭാര്യ സുനിത ശിഹാബിെൻറ പേരിലുള്ള അക്കൗണ്ട് നമ്പർ: 187001000 80881. IFSC: FDRL0001870.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.