താൽക്കാലിക പാലം: കുട്ടികളുടെ യാത്രക്ക് സുരക്ഷയൊരുക്കി അധ്യാപകർ
text_fieldsചാരുംമൂട്: ചത്തിയറയിലെ താത്കാലിക പാലത്തിലൂടെയുള്ള കുട്ടികളുടെ യാത്രക്ക് സുരക്ഷയൊരുക്കാനും ഗതാഗതകുരുക്ക് ഒഴിവാക്കാനും അധ്യാപകർ രംഗത്ത്. താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസിലെ അധ്യാപകരാണ് തങ്ങളുടെ വിദ്യാർഥികളുടെ യാത്ര സുരക്ഷിതമാക്കാൻ സംവിധാനം ക്രമീകരിച്ചത്.
താമരക്കുളം - ഓച്ചിറ റോഡിലുള്ള ചത്തിയറ പാലത്തിന്റെ പണി ആരംഭിച്ചതോടെയാണ് ഇവിടെ താത്കാലിക പാലവും റോഡും നിർമിച്ചത്. സ്കൂളിലേക്ക് കുട്ടികൾക്ക് എത്താനുള്ള പ്രധാന വഴികൂടിയാണിത്. പാലത്തിലൂടെ ഇരു ചക്ര വാഹനത്തിനു മാത്രമേ കടന്നുപോകൻ കഴിയൂ. ഇരുവശങ്ങളിൽ നിന്നും വാഹനങ്ങളും കാൽനടക്കാരായ കുട്ടികളുമൊക്കെ എത്തുമ്പോൾ ഗതാഗത നിയന്ത്രണവും ആവശ്യമാണ്. മഴ പെയ്താൽ ഇതു വഴിയുള്ള യാത്ര അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഇതിനാൽ രാവിലെയും വൈകിട്ടും സ്കൂളിലെ രണ്ട് അധ്യപകർക്ക് വീതമാണ് സുരക്ഷാപ്രവർത്തനങ്ങൾക്കുള്ള ചുമതല നൽകിയിരിക്കുന്നത്. താമരക്കുളത്തു നിന്നും ചത്തിയറയിലേക്കുൾപ്പെടെ യാത്ര ചെയ്യാൻ കഴിയുമായിരുന്ന നടീൽവയൽ റോഡ് നിർമാണം മുടങ്ങിക്കിടന്നതും യാത്രക്കാരെ വലച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.