വയ്യാങ്കരച്ചിറ ടൂറിസം പദ്ധതി; ‘ഗ്രീൻഫോറസ്റ്റി’ൽ തിരക്കേറി
text_fieldsചാരുംമൂട്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും താമരക്കുളം പച്ചക്കാട് ഫാർമേഴ്സ് ക്ലബും സംയുക്തമായി നടപ്പാക്കിയ താമരക്കുളം വയ്യാങ്കരച്ചിറ ടൂറിസം പദ്ധതി ‘ഗ്രീൻഫോറസ്റ്റി’ലേക്ക് സന്ദർശകരുടെ തിരക്കേറി. പ്രദേശവാസികൾ കൂടാതെ ദൂരസ്ഥലങ്ങളിൽ നിന്നും നൂറുകണക്കിനാളുകളാണ് ദിവസവും എത്തുന്നത്. ഒരാഴ്ച മുമ്പ് എം.എസ്. അരുൺ കുമാർ എം.എൽ.എയാണ് പദ്ധതി നാടിന് സമർപ്പിച്ചത്. ബോട്ടിങ്, കയാക്കിങ്, കുട്ടവഞ്ചി, പെഡൽ ബോട്ട്, കുട്ടികളുടെ പാർക്ക്, ഓപ്പൺ ജിം, ഫുഡ് കോർട്ട് ഉൾപ്പെടുന്ന രണ്ടാംഘട്ട ടൂറിസമാണ് ആരംഭിച്ചത്.
ഓണ അവധി കൂടിയായതോടെ സന്ദർശകരുടെ വലിയ തിരക്കാണുള്ളത്. ബോട്ടിങിനും കയാക്കിങിനും കുട്ടവഞ്ചി സവാരിക്കും ആളുകൾ ധാരാളമുണ്ട്. നൂറ് ഏക്കറുള്ള ചിറയുടെ മധ്യഭാഗത്തായുള്ള ഹട്ട് ആകർഷണീയമാണ്. കുട്ടികളുടെ പാർക്കിലും തിരക്കാണ്. ചിറയിലേക്ക് തള്ളിയുള്ള പാലത്തിൽ നിന്ന് അസ്തമയ കാഴ്ച കാണാനും നിരവധി ആളുകൾ എത്തുന്നുണ്ടെന്ന് ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് കെ. ശിവൻകുട്ടി, സെക്രട്ടറി പ്രതീപ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.