3500 രൂപയുടെ കള്ളനോട്ട് നൽകി കബളിപ്പിച്ചു
text_fieldsആലപ്പുഴ: 3500 രൂപയുടെ കള്ളനോട്ട് നൽകി വ്യാപാരിയെ കബളിപ്പിച്ചതായി പരാതി. ആലപ്പുഴ ഇരുമ്പുപാലത്തിന് സമീപത്തെ സിനി ട്രേഡേഴ്സ് വലക്കടയിലാണ് തട്ടിപ്പ് നടന്നത്. കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം. കടയിലെത്തി തറപ്പാള വാങ്ങിയശേഷം 500 രൂപയുടെ ഏഴ് കള്ളനോട്ടുകൾ നൽകുകയായിരുന്നു.
കടയുടമ പിറ്റേദിവസം ബാങ്കിൽ അടക്കാനെത്തിയപ്പോഴാണ് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ബാങ്ക് അധികൃതരും കടയുടമയും ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകി. കള്ളനോട്ട് കൈമാറിയയാളുടെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.