ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്ക്
text_fieldsചെങ്ങന്നൂർ: ലോകോത്തര നിലവാരത്തിലേക്ക് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ഉയര്‍ത്തുന്നതിന്റെ പ്രാരംഭ നടപടികൾതുടങ്ങി. ഇതിന്റെ ഭാഗമായി കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നേതൃത്വത്തില്‍ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.
കേരളത്തിൽ രണ്ടാം ഘട്ടമായി തൃശൂര്‍, ചെങ്ങന്നൂര്‍ സ്റ്റേഷനുകൾ മെച്ചപ്പെടുത്തുന്നതിനാണ് അംഗീകാരം ലഭിച്ചത്. പദ്ധതിയുടെ ഡി.പി.ആര്‍ തയാറാക്കുന്നതിനുള്ള ഏജന്‍സികള്‍ക്കായുള്ള ടെൻഡര്‍ നടപടികൾ തുടങ്ങി. എം.പിക്കൊപ്പം സതേണ്‍ റെയില്‍വേ നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ രാജേന്ദ്രപ്രസാദ് ജിങ്കാര്‍, ചീഫ് എൻജിനീയര്‍ വി.രാജഗോപാലന്‍, ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ ഷാബിന്‍ അസാഫ്, ഏരിയ മാനേജര്‍ നിധിന്‍ നോര്‍ബര്‍ട്ട് എന്നിവരാണെത്തിയത്.
ചെങ്ങന്നൂര്‍ - പമ്പ റെയില്‍വേ ലൈനിന്റെ പ്രാരംഭ സർവേ നടപടികളിലേക്ക് കടന്നു . മാവേലിക്കര,ലോക്‌സഭാ മണ്ഡലത്തിലെ മൂന്നു ലെവല്‍ക്രോസുകളിൽ പാലങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നു. മൈനാഗപള്ളി, മാവേലിക്കര കല്ലുമല, ചങ്ങനാശ്ശേരി നാലു കോടി എന്നിവിടങ്ങളിലെ മേല്‍പാലങ്ങള്‍ക്കുള്ള തടസ്സങ്ങള്‍ പരിഹരിച്ചു. നേരത്തേ റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചിരുന്നതാണ്. പാലങ്ങള്‍ റെയില്‍വേ നിര്‍മിക്കുമെങ്കിലും അപ്രോച്ച് റോഡിന് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുകയും നിര്‍മാണം നടത്തുകയും ചെയ്യണം.
സ്ഥലമേറ്റെടുത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടികളായതായും എം.പി. പറഞ്ഞു. റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്നത് 16ലേക്ക് മാറ്റി. സ്റ്റേഷനുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍, പൊതുജനങ്ങളുടെ പരാതികള്‍ എന്നിവ റെയില്‍വേ ഡിവിഷനല്‍ മാനേജരുടെ സന്ദര്‍ശന വേളയില്‍ കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.