വൃക്കകൾ തകരാറിലായ ഹൃദ്രോഗിയായ വീട്ടമ്മ ചികിത്സ സഹായം തേടുന്നു
text_fieldsചെങ്ങന്നൂർ: ഹൃദ്രോഗിയായ വീട്ടമ്മ ഇരുവൃക്കയും തകരാറിലായി കിടപ്പിലായതോടെ നിർധന കുടുംബം ഭാരിച്ച ചികിത്സ ചെലവിന് സുമനസ്സുകളുടെ സഹായം തേടുന്നു. മാന്നാർ ഗ്രാമപഞ്ചായത്ത് കുരട്ടിക്കാട് ആറാം വാർഡിൽ കൊച്ചുകടമ്പാട്ട് വിള വീട്ടിൽ ശെൽവനാചാരിയുടെ ഭാര്യ മായയാണ് (47) പ്രമേഹം മൂർച്ഛിച്ചതിനെത്തുടർന്ന് ഹൃദയത്തിനും വൃക്കകൾക്കും തകരാറുകൾ സംഭവിച്ച് കിടപ്പിലായത്.
27 വർഷമായി പ്രമേഹബാധിതയായ മായ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുെന്നങ്കിലും ഹൃദയത്തിെൻറ രക്തക്കുഴലിൽ തടസ്സം കണ്ടെത്തിയതോടെ 2018ൽ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ചികിത്സ മാറ്റി. ആഞ്ചിയോ പ്ലാസ്റ്റി നടത്തി ഒരുതടസ്സം ഒഴിവാക്കി. ഒരുവർഷമായി കിടപ്പിലാണ്.
ഗുരുതരാവസ്ഥയിൽ ഒക്ടോബറിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അഞ്ചുമാസം കഴിഞ്ഞ് വരാൻ നിർേദശിച്ച് മടക്കിയയച്ചു. എന്നാൽ, ഇതിനിടെ വൃക്കസംബന്ധ അസുഖം മൂർച്ഛിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാക്കി. കിഡ്നിയിലെ പഴുപ്പ് ഓപറേഷനിലൂടെ നീക്കം ചെയ്തെങ്കിലും സ്ഥിരമായി ഉണ്ടാകാതിരിക്കുന്നതിന് പ്ലാസ്റ്റിക് സർജറി വേണമെന്ന് ഡോക്ടർമാർ അറിയിച്ചു.
ആരോഗ്യം വീണ്ടെടുത്ത് അഞ്ചുമാസം കഴിഞ്ഞ് നടത്താമെന്ന് പറഞ്ഞിരിക്കുകയാണ്. 20 ദിവസത്തെ ചികിത്സക്കുശേഷം 17ന് താൽക്കാലികമായി വിടുതൽ ചെയ്തപ്പോൾ മാത്രം മൂന്നുലക്ഷത്തോളം െചലവായി. സ്വർണപ്പണിക്കാരനായ ശെൽവനാചാരിക്ക് ലോക്ഡൗൺ ആരംഭിച്ചശേഷം ജോലിയേയില്ല.
സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ മകൾ അനുപമയുടെ വിവാഹം നടത്തി. പ്ലസ് ടു കഴിഞ്ഞ മകൻ അനൂപ് തുടർപഠനത്തിന് ബുദ്ധിമുട്ടുകയാണ്.
ഗ്രാമപഞ്ചായത്ത് അംഗം ഉഷ ഗോപാലകൃഷ്ണെൻറയും ശെൽവൻ ആചാരിയുടെയും പേരിൽ ചികിത്സ സഹായ സമിതി രൂപവത്കരിച്ച് കേരള ഗ്രാമീൺ ബാങ്ക് മാന്നാർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 40557101031830. ഐ.എഫ്.എസ് കോഡ്: KLGB0040557. ഫോൺ: 9744599485.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.