നൂറ്റവൻപാറയിലെത്തിയ വിദ്യാർഥിനിക്ക് വാട്ടര്‍ ടാങ്കിന് മുകളില്‍നിന്ന് വീണ് ഗുരുതര പരിക്ക്
text_fieldsെചങ്ങന്നൂർ: നൂറ്റവന്‍പാറയിലെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനിടെ വാട്ടർ ടാങ്കിന് മുകളില്‍നിന്ന് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. ചെങ്ങന്നൂര്‍ തിട്ടമേല്‍ കല്ലുമഠത്തില്‍ ജനാർദനന്റെ മകൾ പൂജക്കാണ് (19) തലക്ക് ഗുരുതര പരിക്കേറ്റത്.
ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവേലിക്കരയില്‍ ലാബ് ടെക്നീഷൻ കോഴ്സ് വിദ്യാർഥിനിയാണ്. ഞായറാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു അപകടം. നൂറ്റവന്‍പാറ കാണാനെത്തിയ വിദ്യാർഥിനി വാട്ടർ ടാങ്കിന് മുകളിൽനിന്ന് പാറയിലേക്ക് തലയടിച്ചു വീഴുകയായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടി വിവരം സമീപത്തെ വീട്ടിലറിയിച്ചതോടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
യുവതിയെ ജില്ല ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
സുരക്ഷ ക്രമീകരണമില്ല; അപകടം പതിയിരിക്കുന്നു
ചെങ്ങന്നൂർ: നഗരത്തിന് സമീപമുള്ള എറ്റവും ഉയര്‍ന്ന സ്ഥലത്താണ് നൂറ്റവന്‍പാറ. ഇവിടേക്ക് വിദ്യാർഥികളടക്കം നിരവധി പേരാണ് എത്തുന്നത്. നൂറ്റവന്‍പാറയുടെ തെക്കുഭാഗം അഗാധ ഗര്‍ത്തമാണ്.
കിഴക്കും പടിഞ്ഞാറുമെല്ലാം പാറക്കെട്ടുകളാണ്. സന്ദർശകർക്ക് നിയന്ത്രണമില്ലാത്തതിനാൽ പാറയുടെയും വാട്ടർ ടാങ്കിന്റെയും മുകളിലൂടെയാണ് നടക്കുന്നത്. എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാവുന്ന സ്ഥിതിയാണ്. എന്നിട്ടും സംരക്ഷണവേലി തീർത്തിട്ടില്ല. സന്ദർശകർ വാട്ടർ ടാങ്കിന് മുകളിൽ കയറാതെയും ടാങ്കിന് ചുറ്റും നടക്കാൻ കഴിയാത്തവിധത്തിലും സംരക്ഷണവേലി നിര്‍മിക്കണം. പാറക്ക് മുകളിലേക്ക് കയറുന്നവര്‍ക്ക് പ്രവേശനം ഒരുവശത്തുകൂടി മാത്രമാക്കണം.
സന്ധ്യമയങ്ങുന്നതോടെ മദ്യവും മയക്കുമരുന്നും ഉപയോഗിക്കാനുള്ള കേന്ദ്രമായി ഇവിടം മാറിയെന്ന് നാട്ടുകാർ പറഞ്ഞു. സന്ദര്‍ശനത്തിന്റെ മറവിൽ അനാശാസ്യ പ്രവര്‍ത്തനങ്ങൾ നടക്കുന്നതായും പരാതിയുണ്ട്.
ഗ്രാമസഭകളിൽ പലതവണ വിഷയം ഉന്നയിച്ചങ്കെിലും പുലിയൂർ പഞ്ചായത്ത് അധികാരികൾ കോട്ടഭാവം നടിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.