ജീവിതത്തിെൻറ കളിക്കളത്തിലും തോൽക്കാൻ കൃഷ്ണമ്മക്ക് മനസ്സില്ല; മീൻകച്ചവടത്തിനിറങ്ങി ദേശീയ കായികതാരം
text_fieldsചെങ്ങന്നൂർ: കളിക്കളത്തിൽ കൃഷ്ണമ്മ എന്നും എതിരാളികളുടെ പേടിസ്വപ്നമായിരുന്നു. കബഡിയിലും അത്ലറ്റിക്സിലും കേരളത്തിനുവേണ്ടി ഒട്ടേറെ നേട്ടങ്ങൾ കൊയ്ത ദേശീയതാരം തോൽവിയറിഞ്ഞത് ജീവിതമാകുന്ന കളിക്കളത്തിൽ മാത്രം.
ചെന്നിത്തല ഒരിപ്രം അഞ്ചാം വാർഡിൽ വടയത്ത് കിഴക്കേക്കിൽ സന്ദീപ് ഭവനത്തിൽ തെങ്ങുകയറ്റ തൊഴിലാളിയായ പരേതനായ രാജപ്പെൻറയും യശോദയുടെയും മകളാണ്. ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് മീൻവിൽപന തൊഴിലായി സ്വീകരിച്ചിരിക്കുകയാണ്. കളിക്കളത്തിൽ മിന്നൽപിണർപോലെ പൊരുതിയ വനിത കായികതാരത്തിെൻറ ജീവിതം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. സ്ഥിരവരുമാനത്തിന് ഒരുജോലിയോ കിടന്നുറങ്ങാൻ സുരക്ഷിത വീടോ ഇല്ല.
മഹാത്മാ ഗേൾസ് ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന 2000 മുതലാണ് സ്പോർട്സിൽ സജീവമാകുന്നത്. സീനിയർ വിഭാഗത്തിൽ കേരളത്തിനുവേണ്ടി വിവിധ സ്ഥലങ്ങളിൽ നടന്ന ദേശീയ മീറ്റുകളിൽ പങ്കെടുത്ത് മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്. 13 വർഷം മുമ്പ് സർക്കാർ മൂന്ന് സെൻറ് സ്ഥലവും വീടിനു പണവും അനുവദിച്ചിരുന്നു. അവിടെ നിർമിച്ച വീട്ടിലായിരുന്നു താമസം. 2018ലെ പ്രളയത്തിൽ വീട് വാസയോഗ്യമല്ലാതായി. അർഹതയുണ്ടായിട്ടും പ്രളയ ദുരിതാശ്വാസ ധനസഹായം കിട്ടിയിട്ടില്ല. പരമ്പരാഗത തൊഴിലായ തെങ്ങുകയറ്റമായിരുന്നു ഉപജീവനമാർഗം.
15 കൊല്ലം യന്ത്രങ്ങളുടെ സഹായമില്ലാതെ ദിവസവും 30 തെങ്ങിൽ കയറി തേങ്ങയിടുമായിരുന്നു. പ്രമേഹവും മറ്റും മൂലം ആറു വർഷമായി സ്ഥിരമായി പണിയെടുക്കാൻ കഴിയുന്നില്ല. തെങ്ങുകയറ്റത്തിനുള്ള യന്ത്രം കിട്ടിയാൽ ഉപകാരപ്രദമാകുമെന്ന് കൃഷ്ണമ്മ പറയുന്നു. തെയ്യം കലാകാരനായ ഭർത്താവ് ഹരിപ്പാട് ആയാപറമ്പ് ചെറുതന മാടശ്ശേരിൽ കോളനിയിൽ അശോകൻ (49) ആറ്റിൽ വീണ് കാലൊടിഞ്ഞ് പണിയെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
ഏക മകൻ സന്ദീപ് ബുധനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ കോഴ്സിൽ ചേർന്നെങ്കിലും പ്രാരബ്ധങ്ങളിൽ പഠനം പാതിവഴിയിൽ നിലച്ചു. 2005 മുതൽ പരിശീലനരംഗത്തും സജീവമായുണ്ട്. ഇപ്പോൾ താമസിക്കുന്നത് ഒരിപ്രം ശ്രീഹരിയിൽ ഷാർജയിലെ ശ്രീകുമാറിെൻറ വീട്ടിലാണ്. ഗൃഹനാഥ സൗമ്യയാണ് മീൻ കച്ചവടമെന്ന ആശയത്തിന് പ്രചോദനമേകിയത്. ജോലി, മകെൻറ പഠനം പൂർത്തീകരിക്കൽ, അടച്ചുറപ്പുള്ള വീട് എന്നീ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഈ കായികതാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.