വിധവയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താൻ ശ്രമം; അയൽവാസി അറസ്റ്റിൽ
text_fieldsചെങ്ങന്നൂർ: അറുപതുകാരിയായ വിധവയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസി അറസ്റ്റിൽ. ബുധനൂർ കിഴക്കുംമുറി തൈതറയിൽ വീട്ടിൽ മറിയത്തിനെയാണ് (65) കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിൽ സമീപവാസി ബുധനൂർ കിഴക്കുംമുറി വലിയ വീട്ടിൽ പടിഞ്ഞാറേതിൽ മണിക്കുട്ടനെ (മനു-43) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.
മിലിട്ടറിയിലെ നഴ്സ് ജോലിയിൽനിന്ന് വിരമിച്ച ശേഷം ഒറ്റക്ക് താമസിച്ചിരുന്ന മറിയത്തിന്റെ സഹായിയായിരുന്നു മണിക്കുട്ടൻ. വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയ ഇയാൾ മറിയവുമായുണ്ടായ തർക്കത്തെ തുടർന്ന് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. കഴുത്തിനു ആഴത്തിൽ മുറിവേറ്റ മറിയം അയൽപക്കത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് പ്രാണരക്ഷാർഥം ഓടി രക്ഷപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുമലയിലെ സ്വകാര്യആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മറിയം അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.
മാന്നാർ പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അഭിരാം, ശ്രീകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ പ്രദീപ്, സിദ്ദീഖ് ഉൽ അക്ബർ, ഹരിപ്രസാദ്, വനിത സിവിൽ പൊലീസ് ഓഫിസർ സ്വർണരേഖ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.