ക്യാപ്റ്റൻ രാജു ഇന്‍റിമെസി അവാർഡ് വിതരണം
text_fieldsചെങ്ങന്നൂർ: സാംസ്കാരിക മേഖലയിൽ വലിയ വിഭാഗം ഇന്നുംപാർശ്വവത്ക്കരിക്കപ്പെടുന്നതായി സാംസ്ക്കാരിക മന്ത്രി സജി ചെറിയാൻ. മുളക്കുഴ സി.സി പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ഇൻ്റിമെസി ക്യാപ്റ്റൻ രാജു മെമ്മോറിയൽ പുരസ്ക്കാര യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭൂപരിഷ്ക്കരണവും വിദ്യാഭ്യാസ പരിഷ്ക്കരണവും നടപ്പിലാക്കിയ നാട്ടിൽ നിയമ നിർമാണങ്ങളുടെ പരിണിത ഫലം സമ്പൂർണ്ണമായി അനുഭവിക്കാൻ നമുക്ക് ഇന്നും കഴിയുന്നില്ല. മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിതമായ സാമൂഹ്യ അന്തരീക്ഷം പടുത്തുയർത്തണമെന്നും സജി ചെറിയാൻ പറഞ്ഞു. ചടങ്ങിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു
പത്തനംതിട്ട മുൻ ജില്ല കളക്ടർ പി.ബി. നൂഹ്, ഫിലിം പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവർക്ക് ക്യാപ്റ്റൻ രാജു ഇൻ്റിമെസി പുരസ്ക്കാരം വിതരണം ചെയ്തു. മിനി സ്ക്രീൻ താരം മുരളി അംബാലയത്തെ ചടങ്ങിൽ ആദരിച്ചു.
ചലച്ചിത്ര താരങ്ങളായ ജയസൂര്യ, മധുപാൽ, ജയൻ ചേർത്തല, വേണു നര്യാപുരം, മുളക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രമാ മോഹൻ, പ്രജിലിയ, ബെൻസി അടൂർ, മോൻ സാമൂവൽ, സുരേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.