Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2021 8:30 AM GMT Updated On
date_range 26 Oct 2021 8:34 AM GMTമാന്നാർ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധ സമരം
text_fieldsbookmark_border
മാന്നാർ: ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് അക്രഡിറ്റഡ് എഞ്ചിനീയറുടെ പിൻവാതിൽ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടും ഉദ്യോഗാർഥികളെ കബളിപ്പിക്കുന്ന പ്രഹസന അഭിമുഖം നടത്തിയ എൽ.ഡി.എഫ് ഭരണസമിതിയുടെ നടപടിക്കെതിരെയും കോൺഗ്രസ് പ്രതിഷേധ സമരം നടത്തി.
മാന്നാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരം ഡി.സി.സി ജനറൽ സെക്രട്ടറി സണ്ണി കോവിലകം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ഷാജി കോവുംപുറത്ത് അധ്യക്ഷത വഹിച്ചു.
തോമസ് ചാക്കോ, ടി.കെ. ഷാജഹാൻ, ടി.എസ്. ഷെഫീക്ക്, മെമ്പർമാരായ വത്സല ബാലകൃഷ്ണൻ, രാധാമണി ശശീന്ദ്രൻ, കെ.സി. പുഷ്പലത, വി.കെ. ഉണ്ണികൃഷ്ണൻ, പാർട്ടി ഭാരവഹികളായ അനിൽ മാന്തറ, എം.പി. കല്യാണകൃഷ്ണൻ, ജോഷ്വാ, നാരായണൻ നായർ, സുബിൻ വർഗീസ്, അക്ഷയ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story