കുടുംബത്തോട് ബസ് ജീവനക്കാരുടെ ക്രൂരത; തുണയായി മോട്ടോർ വാഹന വകുപ്പ്
text_fieldsചെങ്ങന്നൂർ: മെഴുകുതിരി വ്യാപാരത്തിന് വെൺമണിയിൽനിന്ന് പരുമലയിലേക്കുപോയ കുടുംബത്തോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത.
ബസ് ജീവനക്കാർ വഴിയിൽ ഇറക്കിവിട്ടതോടെ തുണയായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. വെണ്മണി നാലാംവാർഡ് കുളക്കാട്ടിൽ അതുല്യയിൽ സുഗതൻ, ഭാര്യ സരിത, മകൾ അതുല്യ എന്നിവരെയാണ് ചെങ്ങന്നൂർ-മാവേലിക്കര റൂട്ടിൽ സർവിസ് നടത്തുന്ന ‘ശ്രീ അയ്യപ്പൻ’ ബസിലെ ജീവനക്കാർ വഴിയിലിറക്കിവിട്ടത്. സ്റ്റാൻഡിൽ ബസ് കയറില്ലെന്ന് പറഞ്ഞാണ് ഇറക്കിവിട്ടത്. കുടുംബത്തോട് അപമര്യാദയായി പെരുമാറിയതായി പരാതിയുണ്ട്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.
മാവേലിക്കര ജോയന്റ് ആർ.ടി.ഒ എം.ജി മനോജിനു കുടുംബം പരാതി നൽകിയതിനെ തുടർന്ന് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സജു പി.ചന്ദ്രൻ, പ്രസന്നകുമാർ, ബിനൂപ് എന്നിവർ മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിൽ ഇവരെ പരുമല പള്ളിയിലെത്തിച്ചു. കടകളിൽ മെഴുകുതിരികൾ കൊടുത്തശേഷം കുടുംബത്തെ തിരിച്ച് വെണ്മണിയിലുള്ള വീട്ടിൽ കൊണ്ടുവിടുകയും ചെയ്തു. കണ്ടക്ടർക്കും ഡ്രൈവർക്കുമെതിരെ നടപടിയെടുക്കുമെന്ന് മാവേലിക്കര ജോയന്റ് ആർ.ടി.ഒ എം.ജി മനോജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.