അമ്മയെ തോൽപിച്ച സ്ഥാനാർഥിയോട് പകരം ചോദിക്കാൻ 15 വർഷങ്ങൾക്ക് ശേഷം മകൾ
text_fieldsചെങ്ങന്നൂർ: അമ്മയെ തോൽപിച്ച സ്ഥാനാർഥിക്കെതിരെ 15 വർഷങ്ങൾക്കു ശേഷം വിദ്യാർഥിനിയായ മകൾ നേർക്കുനേർ ഏറ്റുമുട്ടുന്നു. ചെങ്ങന്നൂർ നഗരസഭ മലയിൽ 15ാം വാർഡിലാണ് സിറ്റിങ് കൗൺസിലറും കോളജ് വിദ്യാർഥിനിയും മാറ്റുരക്കുന്നത്. കൗൺസിലിലെ സ്ഥിരം സമിതി ചെയർപേഴ്സനും നഗരസഭ മുൻ ചെയർപേഴ്സനുമായ കോൺഗ്രസിലെ ശോഭാ വർഗീസും സ്വതന്ത്രയായി കേരള സർവകലാശാല എം.കോം വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകയുമായ എൽ ഡി.എഫിലെ റിയ സൂസൻ വർഗീസും (23) തമ്മിലാണ് മത്സരം. കൂടാതെ 2005 ൽ എട്ടാം വാർഡായിരുന്നപ്പോൾ അന്നും യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ശോഭാ വർഗീസിെൻറ എതിരാളിയായിരുന്ന ഇടതുപക്ഷത്തിെൻറ ജിയ വർഗീസ് ഇപ്പോഴത്തെ സ്ഥാനാർഥിയുടെ അമ്മയാണ്.
അന്ന് എൽ.ഡി.എഫിലെ ഘടകകക്ഷിയായിരുന്ന ജനതാദളിെൻറ സ്വതന്ത്രയായി പോർക്കളത്തിൽ 38 വോട്ടിനാണ് പരാജയപ്പെട്ടത്. ശോഭാ വർഗീസ് 15 വർഷം തുടർച്ചയായി വിവിധ വാർഡുകളെ പ്രതിനിധാനംചെയ്ത് മുനിസിപ്പൽ കൗൺസിലറാണ്. നിലവിൽ അങ്ങാടിക്കൽ 14ാം വാർഡിെൻറ സിറ്റിങ് മെംബറാണ്. 2010ൽ ഇപ്പോഴത്തെ മലയിൽ വാർഡിനെയും പ്രതിനിധാനംചെയ്തിരുന്നു. പക്ഷേ, റിയ ഈ മത്സരത്തിൽ ഒരു എതിരാളിയായല്ലാ യു.ഡി.എഫ് സ്ഥാനാർഥിയെ കാണുന്നത്.
മറിച്ച് കഴിഞ്ഞ 40 വർഷത്തെ തുടർച്ചയായുള്ള യു.ഡി.എഫ് ഭരണം മലയിൽ വാർഡിനെയും വിശേഷിച്ച് നഗരസഭയുടെ മൊത്തത്തിലുള്ള വികസനത്തെയും പിന്നോട്ടടിച്ചതിനുള്ള പരിഹാരം കാണുകയെന്ന രാഷ്്ട്രീയ ലക്ഷ്യംനിറവേറ്റുകയാണ് മത്സരത്തിലൂടെയെന്ന് റിയ പറയുന്നു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ നിന്നാണ് റിയ സൂസൻ കോമേഴ്സിൽ ബിരുദം പൂർത്തിയാക്കിയത്. എസ്.എഫ് ഐ യുടെ സജീവ പ്രവർത്തകയും ക്ലാസ് പ്രതിനിധിയുമായിരുന്നു. നല്ല പ്രാസംഗികയുമാണ്. ശോഭാ വർഗീസ് നിലവിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗമാണ്. എസ്.സി സംവരണ മണ്ഡലമായിരുന്ന ഇവിടെ നിന്നുള്ള പ്രതിനിധി നഗരസഭ ചെയർമാനായിരുന്ന കോൺഗ്രസിലെ കെ. ഷിബു രാജനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.