കന്നിയങ്കത്തിൽ തോൽവി;ആറന്മുളയിൽനിന്ന് ജയിച്ച് മന്ത്രിയായി രാമചന്ദ്രൻ നായർ
text_fieldsചെങ്ങന്നൂർ: മണ്ഡലത്തിലെ ആദ്യ മത്സരത്തിൽ പരാജയത്തിെൻറ കയ്പറിഞ്ഞെങ്കിലും അഞ്ചുകൊല്ലത്തെ കാത്തിരിപ്പിനൊടുവിൽ ജയിച്ച് മന്ത്രിയാകാൻ കഴിഞ്ഞ ചെങ്ങന്നൂർ ബാറിലെ ഒരുഅഭിഭാഷകൻ ചെങ്ങന്നൂരിലെ െതരഞ്ഞെടുപ്പു ചരിത്രത്തിലുണ്ട്.
1987ൽ എൻ.ഡി.പി സ്ഥാനാർഥിയായി കന്നിയങ്കം കുറിച്ച്, ഇടതുപക്ഷത്തെ അഡ്വ. മാമ്മൻ ഐപ്പിനോട് (കോൺ.എസ്) പരാജയം ഏറ്റുവാങ്ങിയ ആർ. രാമചന്ദ്രൻ നായർ പിന്നീട് സംസ്ഥാന ആരോഗ്യമന്ത്രിയായതാണ് ചരിത്രം.
എട്ടാം കേരള നിയമസഭയിലേക്ക് ചെങ്ങന്നൂർ മണ്ഡലത്തിൽ നടന്ന ആ െതരഞ്ഞെടുപ്പിലെ പ്രധാന മത്സരം ചെങ്ങന്നൂർ ബാറിലെ രണ്ട് സീനിയർ വക്കീലന്മാർ തമ്മിലായിരുന്നു. പരുമല സ്വദേശിയായ രാമചന്ദ്രൻ നായർ ആദ്യം കേരള കോൺഗ്രസ് പ്രവർത്തകനായിരുന്നെങ്കിലും എൻ.ഡി.പിയുടെ രൂപവത്കരണത്തോടെ അതിൽ ചേരുകയായിരുന്നു. അക്കാലത്ത് എൻ.എസ്.എസിെൻറ കീഴിെല കരയോഗങ്ങളുടെ രജിസ്ട്രാറും ചെങ്ങന്നൂർ താലൂക്ക് യൂനിയൻ പ്രസിഡൻറുമായിരുന്നു രാമചന്ദ്രൻ നായർ.
1987ൽ മാമ്മൻ ഐപ്പിനോട് പരാജയം ഏറ്റുവാങ്ങിയ രാമചന്ദ്രൻ നായർക്ക് എൻ.ഡി.പി 1991ൽ ആറന്മുളയിൽ അവസരം നൽകി. 5406 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ച് നിയമസഭയിലെത്തിയ അദ്ദേഹം കെ. കരുണാകരെൻറ മന്ത്രിസഭയിലാണ് ആരോഗ്യം, ദേവസ്വം വകുപ്പുകളുടെ മന്ത്രിയായത്. പ്രൈമറി ഹെൽത്ത് സെൻററുകളിൽ ഒ.പി ടിക്കറ്റ് രീതി കൊണ്ടുവന്നത് അദ്ദേഹമാണ്.
ഇന്ന് ആ വഴിക്ക് ശേഖരിക്കുന്ന പണവും ആശുപത്രികളുടെ വികസന പ്രവർത്തനങ്ങൾക്കു മുഖ്യ വരുമാനമാർഗമാണ്. 1991 ജൂൈല 24 മുതൽ 1994 ജൂൈല അഞ്ചുവരെയായിരുന്നു അദ്ദേഹത്തിെൻറ മന്ത്രിസഭയിലെ കാലാവധി. കേരള യൂനിവേഴ്സിറ്റി സെനറ്റ് അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2007 ഡിസംബർ 14നായിരുന്നു അന്ത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.