Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
bjp assembly election manipur
cancel
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightതാഴികക്കുടം കവർച്ച:...

താഴികക്കുടം കവർച്ച: കള്ളക്കേസിൽ കുടുക്കിയതെന്ന്​ പ്രതികൾ, ബി.ജെ.പി നേതാവിന്​ ബന്ധമെന്ന്​ മൊഴി

text_fields
bookmark_border

ചെ​ങ്ങ​ന്നൂ​ർ (ആലപ്പുഴ): മു​ത​വ​ഴി ശ്രീ​കു​മാ​ര​മം​ഗ​ലം സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ താ​ഴി​ക​ക്കു​ടം ക​വ​ർ​ച്ച കേ​സ് വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്നു. അ​പൂ​ർ​വ​ലോ​ഹ​മാ​യ ഇ​റി​ഡി​യ​ത്തി​ന്റെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന്​ ക​രു​തു​ന്ന താ​ഴി​ക​ക്കു​ടം 2011 ഒ​ക്ടോ​ബ​ർ 20ന്​ ​പു​ല​ർ​ച്ച​യാ​ണ്​ മോ​ഷ​ണം പോ​യ​താ​യി പു​റ​ത്ത​റി​ഞ്ഞ​ത്. മൂ​ന്നാം​ദി​വ​സം മ​കു​ടം ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ സ​മീ​പ​ത്തെ വീ​ടി​ന​ടു​ത്ത്​​ ക​ണ്ടെ​ത്തി.

പി​ന്നീ​ട് താ​ഴി​ക​ക്കു​ടം പു​നഃ​പ്ര​തി​ഷ്ഠി​ച്ചു. 2016 സെ​പ്റ്റം​ബ​ർ 29ന്​ ​വീ​ണ്ടും മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. താ​ഴി​ക​ക്കു​ടം ഇ​ള​ക്കി താ​ഴെ​യി​ട്ടെ​ങ്കി​ലും കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ച്ചി​ല്ല. സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ പു​തി​യ താ​ഴി​ക​ക്കു​ട​മാ​ണ് പി​ന്നീ​ട്​ പ്ര​തി​ഷ്ഠി​ച്ച​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക്​ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് സം​ഭ​വം വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്ന​ത്. കേ​സി​ൽ ബി.​ജെ.​പി ജി​ല്ല നേ​താ​വി​ന്​ ബ​ന്ധ​മു​ണ്ടെ​ന്നും ത​ങ്ങ​ളെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നു​മാ​ണ് പ്ര​തി​ക​ളാ​ക്ക​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്. പ്ര​തി​ക​ളു​ടെ മൊ​ഴി ചെ​ങ്ങ​ന്നൂ​ർ ഡി​വൈ.​എ​സ്.​പി രേ​ഖ​പ്പെ​ടു​ത്തി. റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന് ഉ​ട​ൻ സ​മ​ർ​പ്പി​ക്കും.

നാ​ട്ടു​കാ​രു​ടെ സ​മി​തി​യാ​ണ് ക്ഷേ​ത്ര​ഭ​ര​ണം. താ​ഴി​ക​ക്കു​ട​ത്തി​ൽ ഇ​റി​ഡി​യ​ത്തി​ന്റെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന്‌ 2008ൽ ​ഖ്യാ​തി പ​ര​ന്ന​തോ​ടെ അ​വ​കാ​ശി​ക​ളാ​യി പ​ല​രു​മെ​ത്തി​യ​താ​യാ​ണ്​ കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്. ഊ​രാ​ഴ്മ അ​വ​കാ​ശ​മു​ള്ള ചി​ത്ര​ത്തൂ​ർ മ​ഠ​ക്കാ​രെ കൂ​ടാ​തെ, കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​രു​ള്ള ഊ​രു​മ​ഠ​ക്കാ​രും അ​വ​കാ​ശ​മു​ന്ന​യി​ച്ച്​ എ​ത്തി​യി​രു​ന്നു. താ​ഴി​ക​ക്കു​ട​ത്തി​ൽ ഇ​റി​ഡി​യ​മു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ക്കാ​ൻ ചി​ത്ര​ത്തൂ​ർ മ​ഠം ല​ക്ഷം​രൂ​പ കെ​ട്ടി​വെ​ച്ച​പ്പോ​ൾ ഊ​രു​മ​ഠ​ക്കാ​ർ സ്​​റ്റേ സ​മ്പാ​ദി​ച്ചു.

ഊ​രു​മ​ഠ​ക്കാ​ർ പ​വ​ർ ഓ​ഫ് അ​റ്റോ​ണി കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി സു​രേ​ഷി​ന്​ ന​ൽ​കി. പി​ന്നീ​ട് സു​രേ​ഷി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​രു​മ​ഠ​ക്കാ​രും ഒ​ന്നി​ച്ചു. താ​ഴി​ക​ക്കു​ടം മോ​ഷ്ടി​ച്ച് ഇ​റി​ഡി​യം കൈ​ക്ക​ലാ​ക്കാ​നാ​യി​രു​ന്നു നീ​ക്ക​മെ​ന്നാ​ണ്​ കു​റ്റ​പ​ത്ര​ത്തി​ൽ. ഇ​തി​ന്​ സു​രേ​ഷും മ​റ്റു പ്ര​തി​ക​ളാ​യ ശ​ര​ത്കു​മാ​റും ജോ​ഷി​യും പ​ല​ത​വ​ണ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

2011 ഒ​ക്ടോ​ബ​ർ 19ന്‌ ​ഉ​ച്ച​ക്ക്​ കു​ള​ന​ട​യി​ലെ ഒ​രു ലോ​ഡ്ജി​ൽ ഇ​വ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യി കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. താ​ഴി​ക​ക്കു​ട​ത്തി​ന് ഒ​രി​ഞ്ച് 'പ​വ​ർ' ഉ​ണ്ടെ​ങ്കി​ൽ 500 കോ​ടി രൂ​പ വി​ല​വ​രു​മെ​ന്നാ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ട​ൽ. എ​ട്ടി​ഞ്ച്​ പ​വ​ർ ഉ​ള്ള​താ​യാ​ണ്​ ധാ​ര​ണ. അ​ങ്ങ​നെ​യെ​ങ്കി​ൽ 4000 കോ​ടി​രൂ​പ വി​ല​മ​തി​ക്കും. പ്ര​ത്യേ​ക ഉ​പ​ക​ര​ണ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ പ​വ​ർ ക​ണ​ക്കാ​ക്കി അ​വി​ടെ​ത​ന്നെ തി​രി​കെ​വെ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

2011 ഒ​ക്​​ടോ​ബ​ർ 17നു ​രാ​ത്രി ക്ഷേ​ത്രം കാ​വ​ൽ​ക്കാ​ര​ൻ ര​ഞ്ജി​ത്ത് പി.​വി.​സി പൈ​പ്പി​ൽ മു​ള​വെ​ച്ചു​കെ​ട്ടി അ​റ്റ​ത്ത്​ പ​ച്ച​രി കി​ഴി​കെ​ട്ടി താ​ഴി​ക​ക്കു​ട​ത്തി​ന​ടു​ത്ത്​ കൊ​ണ്ടു​പോ​യി ആ​ക​ർ​ഷ​ണ​ശ​ക്തി പ​രീ​ക്ഷി​ച്ചെ​ങ്കി​ലും ഉ​ദ്ദേ​ശി​ച്ച ഫ​ലം ക​ണ്ടി​ല്ല.

പി​ന്നീ​ട് 19ന്​ ​രാ​ത്രി ക​വ​ർ​ന്നെ​ന്ന്​ ക​രു​തു​ന്ന താ​ഴി​ക​ക്കു​ട​ത്തി​ന്റെ മ​കു​ടം 22ന്​ ​പു​ല​ർ​ച്ച ചി​ത്ര​ത്തൂ​ർ മ​ഠ​ത്തി​ലെ ശ​ക്തി​കു​മാ​ര ഭ​ട്ട​തി​രി​യു​ടെ പൂ​ട്ടി​യി​ട്ട വീ​ടി​ന്റെ ഗേ​റ്റി​ന​ക​ത്ത്​ ക​ണ്ടെ​ത്തി. ചി​ത്ര​ത്തൂ​ർ മ​ഠ​ത്തി​ലെ എ​സ്. ശ​ര​ത്കു​മാ​ർ, തൃ​ശ്ശൂ​ർ മാ​ള ക്ഷേ​ത്ര​ത്തി​ലെ വെ​ളി​ച്ച​പ്പാ​ട്​ ജോ​ഷി, കൊ​യി​ലാ​ണ്ടി വെ​ള്ളാ​ങ്ക​ണ്ടി വീ​ട്ടി​ൽ രാ​മ​ച​ന്ദ്ര​ൻ, കൊ​ടു​ങ്ങ​ല്ലൂ​ർ ചാ​റ​ക്കാ​ട്ടി​ൽ അ​നീ​ഷ്, മു​ത​വ​ഴി കേ​ള​യി​ൽ വീ​ട്ടി​ൽ ര​ഞ്ജി​ത്ത്, ക​ല്ലി​ശ്ശേ​രി ഉ​മ​യാ​റ്റു​ക​ര പാ​റ​താ​ഴ്ച​യി​ൽ പി.​ടി. ലി​ജു, ഉ​മ​യാ​റ്റു​ക​ര പ​ള്ള​ത്ത് മ​ഠ​ത്തി​ൽ കെ.​ടി. സ​ജീ​ഷ്, വാ​ഴാ​ർ​മം​ഗ​ലം ഇ​ട​വൂ​ർ മ​ഠ​ത്തി​ൽ ഗീ​താ​ന​ന്ദ​ൻ എ​ന്നി​വ​രാ​ണ്​ കേ​സി​ലെ പ്ര​തി​ക​ൾ.

ഇ​തി​ൽ പി.​ടി. ലി​ജു, ഗീ​താ​ന​ന്ദ​ൻ, കെ.​ടി. സ​ജീ​ഷ്, എ​സ്. ശ​ര​ത്കു​മാ​ർ എ​ന്നി​വ​രാ​ണു മു​ഖ്യ​മ​ന്ത്രി​ക്ക്​ പ​രാ​തി ന​ൽ​കി​യ​ത്. സ​ത്യ​സ​ന്ധ​മാ​യി പൊ​ലീ​സി​നു മൊ​ഴി കൊ​ടു​ത്തി​രു​ന്ന​താ​യി അ​ഞ്ചാം പ്ര​തി​യാ​യ ശ​ര​ത്കു​മാ​ർ പ​റ​യു​ന്നു. ക​മ്മി​റ്റി​ക്കാ​ർ​ക്കെ​തി​രെ ചെ​ങ്ങ​ന്നൂ​ർ കോ​ട​തി​യി​ൽ സി​വി​ൽ കേ​സ് ഫ​യ​ൽ​ചെ​യ്ത വൈ​രാ​ഗ്യ​ത്തി​ലാ​ണ് ത​ന്നെ പ്ര​തി​യാ​ക്കി​യ​തെ​ന്നാ​ണ്​ പ​രാ​തി​യി​ലു​ള്ള​ത്. ബി.​ജെ.​പി നേ​താ​വ് അ​റി​യാ​തെ ഇ​ങ്ങ​നെ ഒ​രു മോ​ഷ​ണം ന​ട​ക്കി‌​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robbery
News Summary - Dome Robbery: Defendants Trapped In Fake Case, Statement Related To BJP Leader
Next Story