ചടങ്ങിലൊതുങ്ങി ഇറപ്പുഴ ചതയം ജലോത്സവം
text_fieldsചെങ്ങന്നൂർ: ഗുരു ചെങ്ങന്നൂർ ട്രോഫി ചതയം ജലോത്സവം നടന്നു. കോവിഡ് പശ്ചാത്തലത്തിൽ മത്സരവള്ളംകളി ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രമാണ് ഇക്കുറി നടത്തിയത്. പമ്പയിലെ ഇറപ്പുഴ നെട്ടായത്തിൽ മുൻ നിശ്ചയപ്രകാരം മുണ്ടൻകാവ് പുത്തൻ പള്ളിയോടമാണ് ചടങ്ങുകളിൽ പങ്കെടുത്തത്. പാടിത്തുഴഞ്ഞെത്തിയ പള്ളിയോടത്തെ നിറപറയും നിലവിളക്കുംവെച്ച് സ്വീകരിച്ചു.
വഞ്ചിപ്പാട്ടിെൻറ അകമ്പടിയോടെ സമിതി ചെയർമാൻ എം.വി. ഗോപകുമാർ, വെറ്റ, പുകയില നൽകി പരമ്പരാഗത രീതിയിൽ തുഴച്ചിലുകാരെ ആദരിച്ചു. തുടർന്ന് നടന്ന യോഗത്തിൽ സമിതി ഭാരവാഹികളായ കെ.ആർ. പ്രഭാകരൻ നായർ, അജി ആർ. നായർ, മുരുകൻ പൂവക്കാട്ട് മൂലയിൽ, കെ.ജി. കർത്ത, ജോൺ മുളങ്കാടൻ, എസ്.വി. പ്രസാദ്, ബി.കെ. പത്മകുമാർ, ബി. കൃഷ്ണകുമാർ, വാർഡ് കൗൺസിലർ രോഹിത് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ പള്ളിയോട ശിൽപി അയിരൂർ സതീഷ് കുമാർ ആചാരി, പള്ളിയോട സേവാസംഘം പ്രസിഡൻറ് കെ.എസ്. രാജൻ, സെക്രട്ടറി പാർഥസാരഥി, പള്ളിയോട സേവാസംഘം പടിഞ്ഞാറൻ മേഖലയിൽനിന്നുള്ള മറ്റ് ഭാരവാഹികൾ എന്നിവരെയും പമ്പനദിയിൽ മുങ്ങിത്താഴ്ന്ന ആലാ സ്വദേശിയെ സാഹസികമായി രക്ഷിച്ച സനൽകുമാർ കാഞ്ഞിരക്കാടിനെയും ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.