തുടർച്ചയായി അഞ്ചാം വർഷവും തിരുവൻവണ്ടൂരിൽ കൃഷി നാശം
text_fieldsചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ തുടർച്ചയായി അഞ്ചാം വർഷവും നെൽകൃഷി നശിച്ചു. എന്തുചെയ്യണമെന്നറിയാത്ത കർഷകർ സാമ്പത്തിക ബാധ്യതയിൽ ഞെരുങ്ങുന്നു.
ഗ്രാമ പഞ്ചായത്തിലെ കൃഷിയെ മാത്രമാശ്രയിക്കുന്ന തിരുവൻ വണ്ടൂർ, ഇരമല്ലിക്കര, അട്ടക്കുഴി, ഉമയാറ്റുകര, മഴുക്കീർ, കോലടത്തുശ്ശേരി എന്നീ ആറു പാട ശേഖരങ്ങളിലെ 400ഓളം നെൽകർഷകരാണ് ദുരിതത്തിലായിരിക്കുന്നത്. 10 സെന്‍റ് മുതൽ ഏക്കർ കണക്കിനുള്ളവരും, പാട്ടത്തിനെടുത്തുമാണ് കൃഷി ചെയ്യുന്നത്. കർഷകരുടെ 30 മുതൽ 40 ദിവസംവരെ പ്രായമുള്ള നെൽച്ചെടികൾ കഴിഞ്ഞരണ്ടാഴ്ചയായിട്ടുള്ള വെള്ളപ്പൊക്ക കെടുതിയിൽ നശിച്ചു. ഉമ, ജ്യോതി നെൽവിത്തുകളാണ് കൃഷിയിറക്കിയിരുന്നത്.
മഴ മാറിയിട്ടും ഇപ്പോഴും പാടശേഖരങ്ങളിൽ നിന്നും വെള്ളം വലിഞ്ഞിട്ടില്ല. പലരും ബാങ്വായ്പയെടുത്താണ് കൃഷി ചെയ്തത്. 2018 ലെ പ്രളയം ഭീകരമായി താണ്ഡവമാടിയ ഗ്രാമമാണ് തിരുവൻവണ്ടൂരിലേത്. മുമ്പ് പട്ടാളപ്പുഴുവിന്‍റെ ആക്രമണത്തിലായിരുന്നു കൃഷി നാശം സംഭവിച്ചത്. തുടർച്ചയായി 5 വർഷമായി പല കഷ്ട- നഷ്ടങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കൃഷി നാശത്തിൽ എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ് കൃഷിക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.