Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2021 6:07 PM IST Updated On
date_range 23 Aug 2021 6:16 PM ISTവീടിനുള്ളിൽ അതിഥി തൊഴിലാളി മരിച്ച നിലയിൽ
text_fieldsbookmark_border
ചെങ്ങന്നൂര്‍: വാടക വീട്ടില്‍ അതിഥി തൊഴാലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.ബിഹാര്‍ ഈസ്റ്റ് ചമ്പാരണ്‍ സര്‍ഹാരി വില്ലേജ് സുഗാവ് പോയില്‍ അനില്‍ ഭഗത്(32) എന്നയാളാണ് മരിച്ചത്.പുലിയൂര്‍ കുളിക്കാംപാലത്തെ വാടക വീട്ടിലാണ് ഇയാളെ തിങ്കളാഴ്ച രാവിലെ 6 മണിയോടെ മരിച്ച നിലയില്‍ കാണപ്പെട്ടത്.സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല.
ബിഹാര്‍ സ്വദേശികളായ 12 പേരാണ് ഈ വീട്ടില്‍ കഴിഞ്ഞ ഒരു മാസമായി താമസിച്ചു വന്നത്. എല്ലാവരും കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ ആണ്. മരിച്ചയാള്‍ കിടന്ന മുറിയില്‍ 7 പേര്‍ ആയിരുന്നു ഉറങ്ങാന്‍ കിടന്നത് എന്ന് പൊലീ പറഞ്ഞു. ചെങ്ങന്നൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story