Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightപല കാര്യങ്ങളിലും കേരളം...

പല കാര്യങ്ങളിലും കേരളം ലോക രാജ്യങ്ങൾക്കൊപ്പം- എ.വിജയരാഘവൻ

text_fields
bookmark_border
പല കാര്യങ്ങളിലും കേരളം ലോക രാജ്യങ്ങൾക്കൊപ്പം- എ.വിജയരാഘവൻ
cancel
camera_alt

കരുണ പെയിൻ ആന്‍റ്​ പാലിയേറ്റീവിൻ്റെ നിയോജക മണ്ഡലം കോ -ഓർഡിനേറ്ററായിരുന്ന സന്തോഷിൻ്റെ കുടുംബ സഹായ ഫണ്ടിലേക്ക് സമാഹരിച്ച തുകയുടെ ചെക്ക് എ വിജയ രാഘവൻ കൈമാറുന്നു

ചെങ്ങന്നൂർ: പല കാര്യങ്ങളിലും കേരളം ലോക രാജ്യങ്ങൾക്കൊപ്പമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. വിദ്യഭ്യാസ രംഗത്ത് കൂടുതൽ പെൺകുട്ടികൾ പഠിക്കുന്നതും ചിലവ് കുറഞ്ഞതും സൗജന്യ ചികിത്സയുള്ളതും സാമ്പത്തിക അന്തരത്തിൻ്റെ ഏറ്റകുറച്ചിലുകൾ കുറവുള്ളതുമായ ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ലോക ശരാശരിയേക്കാൾ ആയുർദൈർഘ്യമുള്ളതുമിവിടെയാണ്. ഇത്തരത്തിൽ ഏറെ പ്രത്യേകതകളുള്ള സംസ്ഥാനത്തെ ഇകഴ്ത്തി കാട്ടുവാനുള്ള ശ്രമങ്ങൾ ശരിയല്ല. ഇല്ലായ്മകൾ ഉയർത്തി കാട്ടുവാൻ ചിലർ ഏറെ താത്പര്യം കാട്ടുന്നതായും വിജയ രാഘവൻ പറഞ്ഞു.

കരുണ പെയിൻ ആന്‍റ്​ പാലിയേറ്റീവിൻ്റെ നിയോജക മണ്ഡലം കോ -ഓർഡിനേറ്ററായിരുന്ന സന്തോഷിൻ്റെ കുടുംബ സഹായ ഫണ്ടിലേക്ക് 177 വാർഡുകളിൽ നിന്നും സമാഹരിച്ച 250071 രൂപയുടെ ചെക്ക് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയും കരുണാ ചെയർമാനുമായ സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സന്തോഷിൻ്റെ കുടുംബത്തിന് നിർമ്മിച്ച്​ നൽകുന്ന ഭവനത്തിൻ്റെ ശിലാസ്ഥാപനം പാർട്ടി ജില്ലാ സെക്രട്ടറി ആർ.നാസർ നിർവഹിച്ചു. അഡ്വ.പി.വിശ്വംഭര പണിക്കർ, എ.മഹേന്ദ്രൻ, പ്രൊഫ.പി.ഡി.ശശിധരൻ, പുഷ്പലതാ മധു, പി.എൻ.ശെൽവരാജ്, ജി.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A Vijaya Raghavan
News Summary - Kerala is with the world in many respects - A. Vijayaraghavan
Next Story