പാചകവാതക റെഗുലേറ്റര്‍ പൊട്ടിത്തെറിച്ചു; വീട്ടമ്മ രക്ഷപ്പെട്ടു
text_fieldsചെങ്ങന്നൂര്‍: ഗാര്‍ഹിക പാചകവാതക റെഗുലേറ്റര്‍ പൊട്ടിത്തെറിച്ചു. വീട്ടമ്മ രക്ഷപ്പെട്ടു. ചെങ്ങന്നൂര്‍ തിട്ടമേല്‍ ബഥേല്‍ 23ാം വാര്‍ഡില്‍ സിന്ധുഭവനില്‍ സിന്ധു തോമസിെൻറ വീട്ടില്‍ തിങ്കളാഴ്ച രാവിലെ 8.30നാണ് സംഭവം. പുതിയ ഗ്യാസ് സിലിണ്ടറില്‍ റെഗുലേറ്റര്‍ ഘടിപ്പിച്ചശേഷം ഓണ്‍ ചെയ്തപ്പോള്‍ ശക്തമായ ശബ്ദത്തോടെ റെഗുലേറ്റര്‍ പൊട്ടിെത്തറിച്ച് വീടിെൻറ കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ ഇടിച്ച് തെറിക്കുകയായിരുന്നു. െറഗുലേറ്ററിലൂടെ ഗ്യാസ് പുറത്തേക്ക് വന്നതോടെ വീട്ടുകാര്‍ പരിഭ്രാന്തരായി. ഉടന്‍ ഗൃഹനാഥന് ഓടിയെത്തി അപകടം ഒഴിവാക്കി. അടുപ്പില്‍ തീ കത്തിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. റെഗുലേറ്റര്‍ ഘടിപ്പിക്കുമ്പോള്‍ ഒരുവശത്തേക്ക് മാറിയതിനാലാണ് വീട്ടമ്മ രക്ഷപ്പെട്ടത്. പൊട്ടിത്തെറിയില്‍ റെഗുലേറ്ററിെൻറ മുകള്ഭാഗം വൃത്താകൃതിയില്‍ അടര്‍ന്നുമാറുകയും അതിനുള്ളിലെ സ്പ്രിങ്ങും ഇരുമ്പ് കവറിങ്ങും ഉള്‍പ്പെടെ മുകളിലേക്ക് അതിശക്തമായി തെറിക്കുകയും ചെയ്തു.
ഇന്‍ഡേന്‍ കൊച്ചി ഓഫിസിലും ചെങ്ങന്നൂർ പരുവേലില് ഗ്യാസ് ഏജന്‍സിയിലും വിവരം അറിയിച്ചതോടെ ജീവനക്കാരെത്തി റെഗുലേറ്റര്‍ മാറ്റി നല്കി. ഗാര്‍ഹിക പാചകവാതക കണക്ഷനുകളിലെ റെഗുലേറ്ററുകളുടെ സുരക്ഷിതത്വം സംബന്ധിച്ച് ഇന്‍ഡേന്‍ അധികൃതര്‍ക്ക് പരാതി നല്കി. അപകടസാഹചര്യം കണക്കിലെടുത്ത് ഗാര്‍ഹിക ഉപഭോക്താക്കളുടെ എല്ലാ റെഗുലേറ്ററുകളുടെയും മറ്റ് ഉപകരണങ്ങളുടെയും സുരക്ഷിതത്വം ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഡൊമസ്റ്റിക് ഗ്യാസ് കണ്‍സ്യൂമേഴ്സ് അസോസിയേഷന് പ്രസിഡൻറ് ഫിലിപ്പ് ജോണ്‍ ഇന്‍ഡേന്‍ കൊച്ചി ഏരിയ മാനേജര്‍ക്ക് പരാതി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.