'കരുണ' ശേഖരിച്ച ചികിത്സ സഹായം കൈമാറി
text_fieldsചെങ്ങന്നൂർ: തലച്ചോറിന് ബാധിച്ച ഗുരുതര രോഗത്താൽ ചലനശേഷി ഭാഗീകമായി നഷ്ടപ്പെട്ട ഷീജക്ക് (32) കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി തുണയായി. ചെങ്ങന്നൂർ മംഗലം മാളിയേക്കൽ വടക്കെത്തിൽ ഷിനു തോമസിന്റെ ഭാര്യ ഷീജ, മുംബൈയിൽ നഴ്സ് ആയി ജോലി നോക്കവേ 2017 ലാണ് രോഗം ബാധിച്ചത്.
ചില സമയങ്ങളിൽ ശരീര ചലനത്തെ തന്നെ ബാധിക്കുന്ന രോഗത്തിന് തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. വിദഗ്ദ ചികിത്സക്ക് 16 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് ഡോക്ടർമാർ നിർദേശിച്ചു.
ഭർത്താവ് ഷിനു നടത്തുന്ന തട്ടുകടയാണ് ഒൻപത് വയസ്സുള്ള കുട്ടി അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനം. ഇവരുടെ ദയനീയാവസ്ഥ കരുണ ചെയർമാൻ മന്ത്രി സജി ചെറിയാന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ചികിത്സ സഹായ ഫണ്ട് രൂപവത്കരിക്കാൻ വഴി തുറന്നത്. മന്ത്രിയുടെ നിർദേശ പ്രകാരം കരുണ ജനറൽ സെക്രട്ടറി എൻ.ആർ. സോമൻ പിള്ള, ടൗൺ ഈസ്റ്റ് കൺവീനർ അഡ്വ.വിഷ്ണു മനോഹർ, സഹായ നിധി ചെയർമാൻ അലക്സ് ഉമ്മൻ , കൺവീനർ അഡ്വ. എ. രമേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ 11 ലക്ഷം രൂപ സമാഹരിച്ചു. കരുണ വാർഷിക പൊതുയോഗത്തിൽ മന്ത്രി സജി ചെറിയാൻ ഷീജയുടെ ബന്ധുക്കൾക്ക് സഹായധനം കൈമാറി. തുടർ ചികിത്സക്ക് ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് കരുണ പ്രവർത്തർ. സഹായനിധി അക്കൗണ്ട് South Indian Bank Chegannur Brach A/c No: 5556053000036455 IFSC: SIBL000026.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.