മന്ത്രി സജി ചെറിയാൻ വാഗ്ദാനം ലംഘിച്ചു: തങ്കമ്മക്ക് സിൽവർലൈൻ വിരുദ്ധ സമിതി വീടൊരുക്കും; തറക്കല്ലിടൽ 27ന്
text_fieldsചെങ്ങന്നൂർ: മന്ത്രി സജി ചെറിയാെൻറ വാഗ്ദാന ലംഘനത്തിനെതിരെ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി തങ്കമ്മക്ക് നിർമിക്കുന്ന വീടിെൻറ തറക്കല്ലിടൽ ഒക്ടോബർ 27ന് നടക്കും.
രാവിലെ 9.30ന് മുളക്കുഴ കൊഴുവല്ലൂർ കിഴക്കേമോടിയിൽ തങ്കമ്മയുടെ ഭവന നിർമാണത്തിെൻറ കല്ലിടൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിക്കും.
കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി മഞ്ഞക്കുറ്റിയിട്ടത് തങ്കമ്മയുടെ പാചകത്തിനുള്ള ഏക ആശ്രയമായിരുന്ന മുറ്റത്തെ കല്ലടുപ്പിലായിരുന്നു. പ്രതിഷേധത്തിൽ രമേശ് ചെന്നിത്തല എത്തിയപ്പോഴാണ് കെ-റെയിലിനായി സ്ഥാപിച്ച കുറ്റി ഊരിക്കളഞ്ഞത്. തുടർന്ന് സ്ഥലം എം.എൽ.എയും മന്ത്രിയുമായ സജി ചെറിയാൻ അതേ അടുപ്പിൽ വീണ്ടും മഞ്ഞക്കുറ്റി പുനഃസ്ഥാപിച്ചു. തങ്കമ്മക്ക് വീട് നൽകാമെന്നായിരുന്നു വാഗ്ദാനം.
ഇത് ലംഘിച്ചതോടെ കെ-റെയിൽ സിൽവർ ലൈൻവിരുദ്ധ ജനകീയ സമിതിയുടെ കൊഴുവല്ലൂർ യൂനിറ്റ് മുൻകൈയെടുത്ത് ഭവനനിർമാണ സമിതി രൂപവത്കരിച്ചു. ഫണ്ട് സ്വരൂപണത്തിലൂടെയും കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ 99 എം.എൽ.എമാർക്ക് പകരം വാഴയെന്ന സമരപരിപാടിയുടെ ഭാഗമായി നട്ട വാഴകളുടെ കുല ലേലത്തിലൂടെയും ഇതിനകം സമാഹരിച്ച തുകയും ഉപയോഗിച്ചാണ് നിർമാണം ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.